കഥകളിയുമായി ഉര്‍വശി വീണ്ടും
കഥകളിയുമായി ഉര്‍വശി വീണ്ടും
മാര്‍ച്ച് 29, 2005
അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ ഉര്‍വശി ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. ഒരു അമ്മയുടെയും മകളുടെയും ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതോടെ ഉര്‍വശിയുടെ രണ്ടാം വരവ് ആഘോഷിക്കപ്പെട്ടു.
അച്ചുവിന്റെ അമ്മയിലെ വിമല എന്ന കഥാപാത്രത്തിലൂടെ ഉര്‍വശി നടത്തിയ തിരിച്ചുവരവ് അവരുടെ സമകാലീനരായ മറ്റു പല നടിമാര്‍ക്കും സാധ്യമാവാത്തതായിരുന്നു. ശോഭനയും രേവതിയുമൊക്കെ ഉര്‍വശിയെ പോലെ ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നെങ്കിലും അത് ഉര്‍വശിയുടെ രണ്ടാം വരവ് പോലെ ആഘോഷിക്കപ്പെട്ടിരുന്നില്ല. അച്ചുവിന്റെ അമ്മയിലെ ശക്തമായ കഥാപാത്രമാണ് ഉര്‍വശിയുടെ രണ്ടാം വരവ് ഏറെ ശ്രദ്ധേയമാക്കിത്തീര്‍ത്തത്.
അച്ചുവിന്റെ അമ്മയ്ക്കു ശേഷം ഉര്‍വശി വേഷമിടുന്ന മലയാള ചിത്രമാണ് കഥകളി. നവാഗതനായ സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുതുമുഖം കണ്ണനാണ് ചിത്രത്തിലെ നായകന്‍.
കലാമണ്ഡലം കേശവന്‍, കൊല്ലം തുളസി, ശ്രീരാജ്, സിജു സി. പി. പ്രതാപന്‍, അരുണ്‍ തിരുമല, സിറാജ് കൊടുങ്ങല്ലൂര്‍, സനല്‍കുമാര്‍, സജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഗാനങ്ങളും ഭരണിക്കാവ് ശിവകുമാര്‍ രചിച്ചിരിക്കുന്നു. സ്റാര്‍ ഗ്രൂപ്പ് സിനി ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications