നയന്‍താരക്ക് 60 ലക്ഷം!
നയന്‍താരക്ക് 60 ലക്ഷം!
മാര്‍ച്ച് 29, 2006
കുറെ വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന മലയാള സിനിമാ താരം മോഹന്‍ലാലാണ്. എന്നാല്‍ മലയാളിയായ ഒരു സിനിമാതാരത്തിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തില്‍ ആരാണ് മുന്നില്‍? ഇപ്പോഴേതായാലും മോഹന്‍ലാല്‍ തന്നെ. എന്നാല്‍ പ്രതിഫലമൂല്യത്തില്‍ ഒന്നാമനായ മലയാളി താരമെന്ന സ്ഥാനം ഇനി ഏറെക്കാലം അദ്ദേഹത്തിന് നിലനിര്‍ത്താനാവുമെന്ന് തോന്നുന്നില്ല.
താരമൂല്യത്തിലെന്ന പോലെ പ്രതിഫലമൂല്യത്തിലുമുള്ള മോഹന്‍ലാലിന്റെ ഈ ഒന്നാം സ്ഥാനത്തിന് വെല്ലുവിളിയായിരിക്കുന്നത് മറ്റ് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയോ സുരേഷ് ഗോപിയോ ദിലീപോ ഒന്നുമല്ല. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നടിയായി മാറിക്കൊണ്ടിരിക്കുന്ന മലയാളി താരം നയന്‍താരയാണ്!
മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ പോലും വരാത്ത നയന്‍താരയുടെ പ്രതിഫലം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. തന്റെ അടുത്ത തെലുങ്ക് ചിത്രത്തിന് നയന്‍താര വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അറിയേണ്ടേ? 60 ലക്ഷം രൂപ!!
തമിഴിലെ ആദ്യചിത്രത്തിന് മൂന്ന് ലക്ഷം രൂപ പ്രതിഫലം പറ്റിയ നയന്‍താരയാണ് മലയാളത്തില്‍ നിന്നും അന്യഭാഷയിലെത്തി ഒരു വര്‍ഷമാവുമ്പോഴേക്കും 60 ലക്ഷം എന്ന കൂറ്റന്‍ പ്രതിഫലത്തിലെത്തിനില്‍ക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാല്‍ ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം 75 ലക്ഷം രൂപയാണ്. ഒരു മലയാളി താരം വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം. ആ റെക്കോഡ് തിരുത്താന്‍ നയന്‍താരക്ക് ഇനി ഏതാനും മാസങ്ങള്‍ മതിയായെന്നു വരും.
തമിഴില്‍ നിന്നും തെലുങ്കിലെത്തിയതോടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അതേ സമയം ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാര്‍. വെങ്കിടേഷ് നായകനായ ലക്ഷ്മി എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച നയന്‍താര ഒറ്റച്ചിത്രം കൊണ്ടു തന്നെ തെലുങ്ക് പ്രേക്ഷകരുടെ മനം കുളിര്‍പ്പിക്കുന്ന മാദകറാണിയായി തീര്‍ന്നിരിക്കുന്നു.
നീണ്ട ഇടവേളക്കു ശേഷം തെലുങ്കില്‍ വെങ്കിടേഷിന് കിട്ടുന്ന സൂപ്പര്‍ഹിറ്റാണിത്. വെങ്കിടേഷിന് സൂപ്പര്‍വിജയം ഒരുക്കിക്കൊടുത്തത് നയന്‍താരയുടെ ഗ്ലാമര്‍ പ്രദര്‍ശനമാണെന്നാണ് തെലുങ്ക് സിനിമാലോകം പറയുന്നത്. സൂപ്പര്‍താരത്തിന് സൂപ്പര്‍വിജയം നേടിക്കൊടുത്ത നായിക തെലുങ്കില്‍ സൂപ്പറാവാതിരിക്കുന്നതെങ്ങനെ? തെലുങ്കിലെ യുവനായകനായ പ്രഭയയോടൊപ്പമുള്ള തന്റെ പുതിയ ചിത്രത്തിന് ഒറ്റച്ചിത്രം കൊണ്ട് തെലുങ്കിലെ ഹോട്ട് പ്രോപ്പര്‍ട്ടിയായി തീര്‍ന്നിരിക്കുന്ന ഈ നടി 60 ലക്ഷം രൂപ ചോദിച്ചപ്പോള്‍ നിര്‍മാതാക്കള്‍ക്ക് അത് നല്‍കാന്‍ യാതൊരു മടിയുമുണ്ടായില്ല.
തെലുങ്കില്‍ നയന്‍താരക്ക തിരക്കേറിയ നടിയായി കഴിഞ്ഞു. നാഗാര്‍ജുന്റെ അടുത്ത ചിത്രത്തിലും പി.വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയന്‍താര നായികയായി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications