യേശുദാസ് സിനിമക്ക് കഥയെഴുതുന്നു
യേശുദാസ് സിനിമക്ക് കഥയെഴുതുന്നു
മാര്‍ച്ച് 29, 2006
സിനിമയില്‍ അതിഥി വേഷങ്ങളില്‍ യേശുദാസ് മുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിനിമക്കു വേണ്ടി കഥയെഴുതുന്നത് ആദ്യമായാണ്. രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് യേശുദാസ് കഥയെഴുതുന്നത്. ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുന്നുമുണ്ട്.
ദൈവീകപശ്ചാത്തലത്തില്‍ നടക്കുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. ഹായ്, വരും വരുന്നു വന്നു, ന്യായാസുരന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള രാംദാസിന്റെ ചിത്രം നിര്‍മിക്കുന്നത് മധുവാണ്.
ചോറ്റാനിക്കര ക്ഷേത്ര സന്നിധിയില്‍ ചിത്രത്തിന്റെ പൂജാചടങ്ങ് നടന്നു. കണ്ണന്‍ പെരുമുടിയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.


Click it and Unblock the Notifications