»   » സൗമിത്ര ചാറ്റര്‍ജിയും അവാര്‍ഡ് നിരസിച്ചു

സൗമിത്ര ചാറ്റര്‍ജിയും അവാര്‍ഡ് നിരസിച്ചു

Posted By:
Subscribe to Filmibeat Malayalam

സൗമിത്ര ചാറ്റര്‍ജിയും അവാര്‍ഡ് നിരസിച്ചു
മാര്‍ച്ച് 30, 2001

കൊല്‍ക്കത്ത: ബംഗാളി ചിത്രം ദേഖായിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പുരസ്കാരം നേടിയ സൗമിത്ര ചാറ്റര്‍ജി അവാര്‍ഡ് നിരസിച്ചു. അവാര്‍ഡ് നിര്‍ണയത്തില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെത്തുടര്‍ന്നാണ് താന്‍ അവാര്‍ഡ് നിരസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഇതേ കാരണത്താല്‍ ദേഖായുടെ സംവിധായകന്‍ ഗൗതം ഘോഷും അവാര്‍ഡ് നിരസിച്ചിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം അവാര്‍ഡ് അര്‍ത്ഥമില്ലാത്തതാണ്. അവാര്‍ഡിനു വേണ്ടി അഭിനയിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. ജനങ്ങളില്‍ നിന്നുള്ള അഭിനന്ദനമാണ് യഥാര്‍ത്ഥത്തില്‍ പ്രധാനം - 68കാരനായ സൗമിത്ര ചാറ്റര്‍ജി പറഞ്ഞു. ദേഖായില്‍ അദ്ദേഹം ഒരു അന്ധനായ കവിയുടെ വേഷമാണ് കൈകാര്യം ചെയ്തത്.

ദേശീയ അവാര്‍ഡിനോടനുബന്ധിച്ചുണ്ടായ വിവാദത്തെ ദൗര്‍ഭാഗ്യകരമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കേന്ദ്രസര്‍ക്കാരില്‍ നിന്നും അവാര്‍ഡിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായതിനു ശേഷം തന്റെ തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X