»   » രാജസേനന്‍ ചിത്രത്തില്‍ പൃഥ്വിരാജ്

രാജസേനന്‍ ചിത്രത്തില്‍ പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

രാജസേനന്‍ ചിത്രത്തില്‍ പൃഥ്വിരാജ്
മാര്‍ച്ച് 30, 2002

നാല് നായകന്മാരും രണ്ട് നായികമാരുമായി രാജസേനന്‍ പുതിയ ചിത്രം ഒരുക്കുന്നു. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

രഞ്ജിത്തിന്റെ നന്ദനത്തിലൂടെ സിനിമയില്‍ അരങ്ങേറിയ നടന്‍ സുകുമാരന്റെ മകന്‍ പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകരില്‍ ഒരാള്‍. രഞ്ജു എന്ന പുതുമുഖമാണ് മറ്റൊരു നായകന്‍. രാജസേനന്‍ ആദ്യമായാണ് ഒരു പുതുമുഖ നായകനെ പരിചയപ്പെടുത്തുന്നത്. മറ്റ് നായകന്മാരെ തീരുമാനിച്ചിട്ടില്ല.

തമിഴ് നടി ഗായത്രി രഘുറാമാണ് ചിത്രത്തിലെ ഒരു നായിക. രണ്ടാമത്തെ നായികയെ തീരുമാനിച്ചിട്ടില്ല.

കളരിപ്പയറ്റില്‍ നിപുണരായ ഒരു കുടുംബത്തിന്റെ കഥയാണ് രാജസേനന്‍ പുതിയ ചിത്രത്തില്‍ പറയുന്നത്. രാജീവ് കുമാറിന്റെ തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന ചിത്രത്തിന് ശേഷം ആയോധനകലയില്‍ വിദഗ്ധരായവരുടെ കഥ വര്‍ത്തമാന കാലത്ത് ആവിഷ്കരിക്കുകയാണ് സംവിധായകന്‍.

നരേന്ദ്രപ്രസാദ്, കെ. ആര്‍. വിജയ, ബിന്ദു പണിക്കര്‍, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, സലിംകുമാര്‍, സി. ഐ. പോള്‍, ശോഭ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

വി. സി. അശോകന്റേതാണ് രചന. ബെന്നി, കണ്ണന്‍ എന്നീ രണ്ട് സംഗീത സംവിധായകരെ ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുകയാണ് രാജസേനന്‍. എസ്. രമേശന്‍ നായരാണ് ഗാനങ്ങള്‍ രചിക്കുന്നത്. ക്യാമറ കെ. പി. നമ്പ്യാതിരി.

ഹാഷ് സുഷ് ഫിലിംസിന്റെ ബാനറില്‍ ഖാദര്‍ ഹാസനാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X