ശംഭുവില്‍ വിജയകുമാര്‍ നായകന്‍
ശംഭുവില്‍ വിജയകുമാര്‍ നായകന്‍
മാര്‍ച്ച് 30, 2004
കെ. ബി. മധു സംവിധാനം ചെയ്യുന്ന ശംഭു എന്ന ചിത്രത്തില്‍ വിജയകുമാര്‍ നായകനാവുന്നു.
ലീഡര്‍ക്ക് ശേഷം വിജയകുമാര്‍ നായകനാവുന്ന ചിത്രമാണിത്. തലസ്ഥാനം എന്ന ചിത്രത്തില്‍ നായകതുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയില്‍ അരങ്ങേറ്റം നടത്തിയ വിജയകുമാര്‍ ഏതാനും ചിത്രങ്ങളില്‍ മാത്രമേ നായകനായി പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.
റിയാസ്ഖാന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാലേട്ടനിലെ വില്ലന്‍ വേഷത്തിലൂടെ തമിഴില്‍ നിന്നും മലയാളത്തിലെത്തിയ റിയാസ്ഖാന് ഇപ്പോള്‍ മലയാളത്തില്‍ തിരക്കേറുകയാണ്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് സുരേഷ് പതിശേരിയാണ്. ഛായാഗ്രഹണം കണ്ണന്‍. ഡിടിഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിഷും ഷൈജുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications