ലോഹിതദാസ് ചിത്രത്തില്‍ കാവ്യ

By Staff

ലോഹിതദാസ് ചിത്രത്തില്‍ കാവ്യ
മാര്‍ച്ച് 30, 2006

ജയറാം കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ലോഹിതദാസ് ചിത്രത്തില്‍ കാവ്യാമാധവന്‍ നായികയാവുന്നു. പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിര്‍മിക്കുന്നത് സെവന്‍ ആര്‍ട്സാണ്.

നീണ്ട ഇടവേളക്കു ശേഷം മീരാ ജാസ്മിന്‍ അഭിനയിക്കാത്ത ലോഹിതദാസ് ചിത്രമാണിത്. കാവ്യാമാധവന്‍ ആദ്യമായി ലോഹിതദാസ് ചിത്രത്തില്‍ നായികയാവുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇതിനു മുമ്പ് ലോഹിതദാസിന്റെ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലാണ് കാവ്യ അഭിനയിച്ചത്. ആ ചിത്രത്തില്‍ കാവ്യ ബാലതാരമായിരുന്നു.

ഏതാനും പുതുമുഖങ്ങളും വേഷമിടുന്ന ഈ ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആനയുമായി ബന്ധപ്പെട്ട ഒരു കഥയാണ് ചിത്രത്തിനു പ്രമേയമാവുന്നത്. തന്റെ മറ്റു ചിത്രങ്ങള്‍ പോലെ ഈ ചിത്രത്തിനും ലോഹിതദാസാണ് രചന നിര്‍വഹിക്കുന്നത്.

വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരയാണ് ഈണം പകരുന്നത്. ഛായാഗ്രഹണം പി.സുകുമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X