ഉടവാളേന്തി പഴശി രാജാവ് വരുന്നു

By Staff

ചരിത്രത്തിലെ മറ്റൊരു ഏടിന് എം ടിയുടെ തിരക്കഥ. എംടിയുടെ തിരക്കഥയുടെ ദൃശ്യങ്ങള്‍, ജന്മനിയോഗം പോലെ മനസിലുളള ഹരിഹരന്‍. ഇരുവരുടെയും ഭാവനയ്ക്ക് ജീവനേകാന്‍ മമ്മൂട്ടി.

തിരശീലയില്‍ പഴശിരാജ പുനര്‍ജനിക്കുന്നു. വടക്കന്‍ വീരഗാഥയുടെ ഓര്‍മ്മകളുമായി പ്രേക്ഷകന്‍ കാത്തിരിക്കുകയാണ്. ഒളിപ്പോരിലൂടെ സാമ്രാജ്യത്വത്തെ വിറപ്പിച്ച മലയാളിയുടെ വീരനായകന്റെ കഥ എംടിയുടെ തൂലികയില്‍ നിന്നും കാണാന്‍.

ഏപ്രില്‍ 18നാണ് പഴശിരാജയുടെ ചിത്രീകരണം തുടങ്ങുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സിനിമാ പ്രോജക്ട് എന്ന വിശേഷണം ഈ സിനിമയ്ക്കാണ്. വന്‍താരനിരയും സാങ്കേതിക പ്രവര്‍ത്തകരും അരങ്ങിലും അണിയറയിലും ഉണ്ട്.

ഗോകുലം ഗോപാലനാണ് പഴശിരാജാവ് നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ പൂജാചടങ്ങ് ചെന്നെയില്‍ നടന്നു. തിരക്കഥാകൃത്ത് എംടിയാണ് ആദ്യതിരി തെളിയിച്ചത്.

ചരിത്രത്തില്‍ എന്തുകൊണ്ടോ വിസ്മരിക്കപ്പെട്ടുപോയ ഒരു കഥാപാത്രമാണ് പഴശിരാജയെന്ന് എംടി പറഞ്ഞു. ചരിത്രത്തോട് നീതി പുലര്‍ത്തി, പുതിയ തലമുറയുടെ അറിവിലേയ്ക്കായാണ് ഈ സിനിമ.

ചിത്രത്തിന് ഗാനങ്ങളൊരുക്കുന്ന ഒഎന്‍വി, ഇളയരാജ, യേശുദാസ്, ചിത്ര, എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് നടന്‍ ശരത് കുമാര്‍, നിര്‍മ്മാതാവ് പി വി ഗംഗാധരന്‍, സ്വര്‍ഗചിത്ര അപ്പച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന സിനിമയില്‍ ചരിത്രപുരുഷനെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

ഇത്തരമൊരു സംരംഭത്തില്‍ സഹകരിക്കാന്‍ സാധിച്ചതില്‍ അഭിമാനവും ആഹ്ലാദവുമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ശരത് കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X