രാവണപ്രഭുവില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍

By Staff

രാവണപ്രഭുവില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍
മാര്‍ച്ച് 31, 2001

തിരക്കഥാകൃത്ത് രഞ്ജിത് സംവിധാനം ചെയ്യുന്ന ആദ്യചിത്രമായ രാവണപ്രഭുവില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ അഭിനയിക്കുന്നു. അച്ഛന്റെയും മകന്റെയും വേഷമാണ് മോഹന്‍ലാല്‍ ഇതില്‍ ചെയ്യുന്നത്.

തിരക്കഥാകൃത്തെന്ന നിലയില്‍ രഞ്ജിത്തിന് ബ്രേക്ക് കൊടുത്ത ദേവാസുരത്തിന്റെ തുടര്‍ച്ചയാണ് രാവണപ്രഭു എന്ന് കരുതുന്നു. ദേവാസുരത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച നീലകണ്ഠന്‍ ഈ ചിത്രത്തില്‍ അച്ഛന്റെ വേഷത്തില്‍ വരുന്നു. നീലകണ്ഠന്റെ മകനായും മോഹന്‍ലാല്‍ വേഷമിടുന്നു.

ഏറെ വര്‍ഷത്തിനു ശേഷമാണ് മോഹന്‍ലാലിന് ഒരു ഇരട്ടവേഷം ലഭിക്കുന്നത്. ഇതിനു മുമ്പ് പാദമുദ്ര, മായാമയൂരം തുടങ്ങിയ ചിത്രങ്ങളില്‍ ഈ സൂപ്പര്‍താരം ഇരട്ടവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് രാവണപ്രഭുവില്‍ മോഹന്‍ലാലിന്റെ ഇരു കഥാപാത്രങ്ങളും ഉള്‍പ്പെടുന്ന ഒട്ടേറെ സീനുകള്‍ ഉണ്ട്.

മോഹന്‍ലാലിന്റെ നായികയായി ഈ ചിത്രത്തിലൂടെ വസുന്ധരാദാസ് മലയാളത്തിലെത്തുന്നു. കഥയും തിരക്കഥയും രഞ്ജിത്തിന്റേതു തന്നെ. സുരേഷ് പീറ്റേഴ്സ് സംഗീതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X