വരുന്നു, ഉമാശങ്കരിയുടെ ചിത്രം

By Staff

വരുന്നു, ഉമാശങ്കരിയുടെ ചിത്രം
മാര്‍ച്ച് 31, 2004

ഉമാശങ്കരി നായികയായി അഭിനയിയ്ക്കുന്ന ചലച്ചിത്രം ആരംഭിച്ചു. അപര്‍ണയും ഉമയ്ക്കൊപ്പം അഭിനയിയ്ക്കുന്നുണ്ട്. പ്രധാന നടന്മാര്‍ ഇന്ദ്രജിത്തും മധു വാര്യരുമാണ്.

അശോക് ആര്‍ നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചലച്ചിത്രരംഗത്ത് വന്നിട്ട് ഇന്ദ്രജിത്തിന് നായക പ്രാധാന്യമുള്ള വേഷങ്ങള്‍ അധികം കിട്ടിയിട്ടില്ല. എന്നാല്‍ ഇത് ഇന്ദ്രജിത്തിന്റെ പ്രാധാന്യം ഏറെയുള്ള വ്യത്യസ്ഥ വേഷമായിരിയ്ക്കുമെന്നാണ് കരുതുന്നത്. ഈയിടെ ചലച്ചിത്ര രംഗത്ത് വന്ന മധു വാര്യര്‍ക്കും ഇത് നല്ല അവസരമാണ്. ഇരുവരുടേയും വേഷങ്ങള്‍ അഭിനയിക്കാന്‍ ഏറെയുള്ളതാണ്. ഇവര്‍ക്ക് പുറമേ മനോജ് കെ. ജയന്‍, ബാലചന്ദ്രമേനോന്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍ എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ഔപചാരിക ഉദ്ഘാനം കഴിഞ്ഞു. നടന്‍ മമ്മൂട്ടിയാണ് ദീപം കൊളുത്തി ഉദ്ഘാനം നിര്‍വഹിച്ചത്.

ജയരാജ് സംവിധാനം ചെയ്ത തിളക്കം എന്ന ചിത്രം സംവിധാനം ചെയ്ത അനീഷ് വര്‍മ്മയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X