മന്ദാരപ്പൂ പൂര്‍ത്തിയാക്കുമെന്ന് പ്രിയനന്ദനന്‍
മന്ദാരപ്പൂ പൂര്‍ത്തിയാക്കുമെന്ന് പ്രിയനന്ദനന്‍
മാര്‍ച്ച് 31, 2005
നെയ്ത്തുകാരന്‍ എന്ന ആദ്യചിത്രത്തിലൂടെ പുരസ്കാരങ്ങള്‍ നേടിയ പ്രിയനന്ദനന് തന്റെ രണ്ടാമത്തെ ചിത്രമായ അത് മന്ദാരപ്പൂവല്ല ഒരുക്കുന്നതിന് പല പ്രതിബന്ധങ്ങളുമാണ് നേരിടേണ്ടിവന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ യശോധര മരിച്ചുവെങ്കിലും സിനിമ പൂര്‍ത്തിയാക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുനീങ്ങുകയാണ് പ്രിയനന്ദനന്‍.
എം. ടിയുടെ അജ്ഞാതന്റെ സ്മാരകത്തില്‍ എന്ന കഥയിലെ കേന്ദ്രകഥാപാത്രത്തിന് മാതൃകയായ യശോധരയെ കുറിച്ച് പ്രിയനന്ദനന്‍ ഒരുക്കുന്ന ചിത്രമാണ് അത് മന്ദാരപ്പൂവല്ല. ഈ ചിത്രത്തില്‍ ജീവിച്ചിരിക്കുന്ന കഥാപാത്രമായി അഭിനയിച്ച യശോധര ഈയിടെയാണ് മരിച്ചത്. അതോടെ ചിത്രീകരണം മുടങ്ങി.
യശോധര മരിച്ചുവെങ്കിലും ചിത്രീകരണം വീണ്ടും തുടങ്ങാനാണ് പ്രിയനന്ദനന്റെ തീരുമാനം. യശോധര അഭിനയിച്ച ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തി ചിത്രം പൂര്‍ത്തിയാക്കുമെന്ന് പ്രിയനന്ദനന്‍ പറയുന്നു.
തുടക്കത്തിലേ ചിത്രീകരണത്തിന് പല തടസങ്ങളും നേരിട്ടിരുന്നു. കാവ്യാ മാധവനെയും പൃഥ്വിരാജിനെയും നായികാനായകന്മാരാക്കിയാണ് ചിത്രം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പൃഥ്വിരാജ് നായകനായാല്‍ അഭിനയിക്കില്ലെന്ന് കാവ്യാമാധവന്‍ പറഞ്ഞതിനെ തുടര്‍ന്ന് പൃഥ്വി പിന്‍മാറി. പകരം മധുവാര്യര്‍ വന്നു.
എന്നാല്‍ എം. ടിക്ക് തിരക്കഥ ഇഷ്ടപ്പെടാത്തതു കാരണം ചിത്രീകരണം പിന്നെയും വൈകി. എം. ടിയുടെ നിര്‍ദേശപ്രകാരം പല മാറ്റങ്ങളും തിരക്കഥയില്‍ വരുത്തി ചിത്രീകരണം തുടങ്ങിയപ്പോഴാണ് യശോധയുടെ മരണമുണ്ടായത്.


Click it and Unblock the Notifications