കമലഹാസനും അസിനും തമ്മിലെന്ത്?
ഗോസിപ്പുകള്‍ക്ക് അവസരം കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന നടിയാണ് അസിന്‍. തന്റെ സിനിമകളിലെ നായകന്‍മാരുമായി അസിന്‍ എപ്പോഴും ഒരു അകലം പാലിക്കാറുണ്ട്.
അതുകൊണ്ടുതന്നെ തമിഴിലെ മുന്‍നിര നടിമാരില്‍ ഗോസിപ്പുകള്‍ കാര്യമായി അലട്ടാത്ത ഒരേയൊരു നടിയാണ് അസിന്‍. മറ്റ് നടന്‍മാരുടെ പേരുകളുമായി ചേര്‍ത്തുള്ള ഗോസിപ്പുകള്‍ ഇതുവരെ അസിന്റെ പേരില്‍ വന്നിട്ടില്ല. അതിനു കാരണം ഗോസിപ്പുകള്‍ക്ക് ഇടം കൊടുക്കാത്ത അസിന്റെ പെരുമാറ്റം തന്നെ.
ഈയിടെയായി അസിന്‍ ഈ രീതിക്കൊരു മാറ്റം വരുത്തിയോ? സെറ്റുകളില്‍ നായകന്‍മാരുമായി അകലം പാലിക്കാറുള്ള അസിന്‍ പക്ഷേ ദശാവതാരത്തിന്റെ സെറ്റില്‍ കമലഹാസനൊപ്പം സല്ലപിക്കുന്നത് നിത്യക്കാഴ്ചയായിരുന്നു.
മീന്‍ കൊണ്ടുണ്ടാക്കിയ കറികളും മറ്റും അസിന് ഏറെ ഇഷ്ടമാണ്. കമലഹാസന്‍ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന മീന്‍ വിഭവങ്ങള്‍ കമലിനൊപ്പമിരുന്ന് അസിന്‍ സ്വാദോടെ അകത്താക്കും. അസിന് വേണ്ടിയാണത്രെ പല മീന്‍ വിഭവങ്ങളും കമലഹാസന്‍ കൊണ്ടുവന്നത്.
ഒരു സിനിമയിലെ നായികയായ നടി നായകനായ നടനുമായി ചേര്‍ന്നിരുന്ന് ഭക്ഷണം കഴിക്കുന്നതില്‍ തെറ്റെന്തെന്ന് ചോദിക്കുന്നവരുണ്ടാകാം. പക്ഷേ സിനിമാ രംഗത്തുള്ളവര്‍ ഈ ഊണുകഴിപ്പിനെ മറ്റൊരു അര്‍ത്ഥത്തിലാണ് കാണുന്നത്. ഇതു പോലെ ചില കാഴ്ചകളും അതിന്റെ അനന്തരക്കാഴ്ചകളും അവര്‍ നേരത്തെ കണ്ടിട്ടുള്ളതാണല്ലോ. നേരത്തെ കമലഹാസനും സിമ്രാനും അവര്‍ നായികാനായകന്മാരായ സിനിമകളുടെ സെറ്റുകളില്‍ ഇതുപോലെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് പതിവായിരുന്നു. ആ ബന്ധം
പിന്നീട് ഇരുവരും പരസ്യമായി ചുംബിക്കുന്നിടത്തു വരെയെത്തി. തനിക്കു വേണ്ടി കമലഹാസന്‍ കൊണ്ടു വന്ന മീന്‍ വിഭവങ്ങള്‍ സ്വാദോടെ അകത്താക്കുന്ന അസിന്റെ ഊണുകഴിപ്പ് സല്ലാപം എവിടം വരെയെത്തും?


Click it and Unblock the Notifications