ആ മകനോട് അമ്മ ക്ഷമിച്ചു
താരസംഘടനയായ അമ്മയ്ക്ക് പൃഥ്വിരാജിനോട് അത്ര താത്പര്യമില്ലെന്നാണ് അണിയറയില്‍ പറഞ്ഞുകേള്‍ക്കുന്നത്. ഈ താത്പര്യക്കുറവ് അമ്മയ്ക്കു മൊത്തമായുള്ളതാണോ
അമ്മയുടെ തലപ്പത്തുള്ള ചില താരങ്ങള്‍ക്കു മാത്രമാണോയെന്നൊരു ചോദ്യവും അവിടെ നിന്നു തന്നെ ഉയര്‍ന്നുകേള്‍ക്കുന്നു.
അമ്മയുടെ ചില തീരുമാനങ്ങളെ ചൊല്ലി പൃഥ്വിരാജ് നേരത്തെ താരസംഘടനയുമായി ഇടഞ്ഞുനിന്നിരുന്നു. അതിന്റെ പേരില്‍ ആറു മാസം വീട്ടിലിരിക്കേണ്ട ഗതികേടും ഈ
നടനുണ്ടായിട്ടുണ്ട്. മുന്‍നിരയിലും അതിനു തൊട്ടുപിന്നിലായും സ്ഥാനമുറപ്പിച്ചിരിക്കുന്ന ചില താരങ്ങളാണത്രെ നേരത്തെ പൃഥ്വിരാജിനെ ഒതുക്കാന്‍ ശ്രമിച്ചത്.
ഏതായാലും ഇപ്പോള്‍ കാര്യങ്ങളൊക്കെ ഒന്നയഞ്ഞുവെന്നാണ് തോന്നുന്നത്. അമ്മ സിനിമ പിടിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ പൃഥ്വിരാജിനെ ഉള്‍പ്പെടുത്തുമോയെന്നൊന്നും
വ്യക്തമാക്കിയിരുന്നില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവര്‍ ഒന്നിക്കുന്നുവെന്നതായിരുന്നു അമ്മ ഈ ചിത്രത്തിന്റെ പ്രധാന
സവിഷേതയായി പറഞ്ഞിരുന്നത്.
ഇപ്പോള്‍ ഈയഞ്ചു താരങ്ങള്‍ക്കു പിന്നാലെ പൃഥ്വിരാജിന്റെ പേരും എഴുതിച്ചേര്‍ത്തിരിക്കുന്നു. ക്ലാസ് മേറ്റ്സ്, ചോക്ലേറ്റ് എന്നീ സൂപ്പര്‍ ഹിറ്റുകളിലെ നായകനെ അങ്ങനെ
അവഗണിക്കാനാവില്ലെന്ന് അമ്മയ്ക്ക് ഇപ്പോള്‍ തോന്നിക്കാണണം.


Click it and Unblock the Notifications