»   » കലക്കന്‍ രുചിയുമായി അപ്പങ്ങളെമ്പാടും....

കലക്കന്‍ രുചിയുമായി അപ്പങ്ങളെമ്പാടും....

Posted By:
Subscribe to Filmibeat Malayalam

തുറക്കും മുമ്പെ ഉസ്താദ് ഹോട്ടലിലെ ആദ്യ വിഭവം ഹിറ്റായിരിക്കുന്നു. ഗാനപ്രേമികളായ മല്ലൂസിനായി അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി....കലക്കന്‍ പാട്ടാണ് ഉസ്താദ് ഹോട്ടലില്‍ വിളമ്പുന്നത്. വരും നാളുകളില്‍ മല്ലൂസിന്റെ ചുണ്ടുകളില്‍ തത്തിക്കളിച്ചേക്കാവുന്ന ഗാനത്തിന് നന്ദി പറയേണ്ടത് ഗോപി സുന്ദറിനാണ്.

Gopi Sundar with Usthad Hotel

മലബാറില്‍ പ്രത്യേകിച്ച് കണ്ണൂരിലും തലശ്ശേരിയിലുമുള്ളൊരു പഴയൊരു മാപ്പിള്ളപ്പാട്ട് പൊടിതട്ടി മിനുക്കിയെടുത്താണ് ഗോപിസുന്ദറും സംഘവും ഈ കലക്കന്‍ ഗാനമൊക്കിയിരിക്കുന്നത്.

ആദ്യതവണ കേള്‍ക്കുമ്പോള്‍ തന്നെ ആരുമൊന്ന് ശ്രദ്ധിയ്ക്കുന്ന ഗാനത്തിന് പിന്നിലും ഒരു രസികന്‍ കഥയുണ്ടെന്ന് ഗോപി സുന്ദര്‍ പറയുന്നു. ഉസ്താദ് ഹോട്ടലിലെ മറ്റുഗാനങ്ങളെല്ലാം സംഗീതമൊരുക്കിയത് കോഴിക്കോട്ടെ ഒരു കടല്‍ത്തീരത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു. ഈ ഗാനം മാത്രം ചെന്നൈയില്‍ തിരിച്ചെത്തിയതിന് ശേഷമാണ് സംഗീതം നല്‍കിയത്.

മാപ്പിളപ്പാട്ടിന്റെ വരികള്‍ ഒരു എസ്എംഎസായാണ് എനിയ്ക്ക് കിട്ടിയിരുന്നത്. പലവിധത്തിലും ഇതിന് സംഗീതം നല്‍കാന്‍ ഞാന്‍ ശ്രമിച്ചു. ഒടുവില്‍ ചെന്നൈയിലെ ഒരു ടെക്‌സ്‌റ്റൈയില്‍ ഷോപ്പിലെ ഡ്രസ്സിങ് റൂമില്‍ വച്ചാണ് പാട്ടിന്റെ സംഗീതം മനസ്സില്‍ ഉരുത്തിരിഞ്ഞത്. ഉടന്‍ തന്നെ മൊബൈലെടുത്ത് ട്യൂണ്‍ റെക്കാര്‍ഡ് ചെയ്തു. പിന്നെ പലപ്പോഴായി ഈ ഗാനത്തിന്റെ മൊത്തം ട്യൂണും മനസ്സിലേക്ക് വന്നു. നടക്കുമ്പോഴും കുളിയ്ക്കുമ്പോഴുമെല്ലാം ഇതിന്റെ സംഗീതമായിരുന്നു മനസ്സിലെന്ന് കള്ളച്ചിരിയോടെ സുന്ദര്‍ പറയുന്നു.

ഗാനമാലപിച്ച അന്ന കത്രീനയുടെ ശബ്ദവും പാട്ട് ഹിറ്റാവുന്നതിന് ഏറെ സഹായിച്ചു. ഗാനത്തിന്റെ സംഗീതമൊരുക്കുമ്പോഴെല്ലാം അന്ന കൂടെയുണ്ടായിരുന്നു. പെര്‍ഫെക്ട് കോമ്പോസിഷന് ഇതും ഏറെ സഹായിച്ചുവെന്ന് ഗോപി പറയുന്നു.

എന്തായാലും മെയ് 11ന് തിയറ്ററുകളിലെത്തുന്ന ഉസ്താദ് ഹോട്ടലിന് മുതല്‍ക്കൂട്ടായി ഗാനം മാറുമെന്നുറപ്പാണ്. ഈ ഗാനത്തിന്റെ രുചി ഇതുവരെ അറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് നഷ്ടം തന്നെ...

അപ്പങ്ങളെമ്പാടും ഒറ്റക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായി...
അമ്മായി കൊച്ചമ്മായി
മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടീയപ്പോള്‍ വട്ടായിപ്പോയി.....

ഇനിയുള്ള നാളുകളില്‍ നിങ്ങളും ഈ വരികള്‍ മൂളുമെന്നുറപ്പ്...

English summary
Appangal embadum has hit the chart toppers much before the release of the Dulquar Salman- Nithya Menon starrer Usthad Hotel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam