twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യസിനിമയുടെ ക്യാമറ ലാലിന്

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/04-24-navodaya-appachan-pillar-of-malayalam-cinema-2-aid0166.html">« Previous</a>

    Mohanlal with Appachan
    കഴിഞ്ഞ ഓണത്തിന് മൈഡിയര്‍ കുട്ടിച്ചാത്തന്‍ പുനര്‍ നിര്‍മ്മിച്ച് പുതിയ തലമുറയ്ക്കുകൂടി ത്രിഡി സിനിമയുടെ സവിശേഷതകള്‍ മനസ്സിലാക്കികൊടുത്തു. ഏറ്റവുമൊടുവില്‍ മോഹന്‍ലാലിന്റെ ചിരകാലഭിലാഷമായിരുന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഒപ്പിയെടുത്ത ക്യാമറ അപ്പച്ചന്‍ മോഹന്‍ലാലിനു നല്കി.

    വിലക്കു വാങ്ങാന്‍ ഉദ്ദേശിച്ചായിരുന്നു മുമ്പ് മോഹന്‍ലാല്‍ ചോദിച്ചതെങ്കിലും സമ്മാനമായി നല്കുകയായിരുന്നു അപ്പച്ചന്‍. രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന ചിത്രം നവോദയയില്‍ നടക്കുന്നതിനിടയിലാണ് അപ്പച്ചന്‍ ക്യാമറ ലാലിനു സമ്മാനിച്ചത്.

    പുതുമുഖങ്ങളെ വെച്ച് നിര്‍മ്മിക്കുന്ന ചിത്രത്തിനുവേണ്ടി ജര്‍മ്മനിയില്‍ നിന്ന് ആരി ടു സി എന്ന പുതിയക്യാമറ വാങ്ങിയതായിരുന്നു അന്ന് അപ്പച്ചന്‍. സമഗ്ര സംഭാവനയ്ക്ക് ജെ.സി .ഡാനിയേല്‍ പുരസ്‌ക്കാരംനല്‍കി ആദരിക്കപ്പെട്ട മാളിയം പുരയ്ക്കല്‍ ചാക്കോ പുന്നൂസ് എന്ന അപ്പച്ചന്‍ എന്നും മലയാളസിനിമയ്ക്ക് മരിക്കാത്ത ഓര്‍മ്മയാണ്.

    ഭാര്യ ബേബി, മക്കള്‍ നിര്‍മ്മാതാവായ ജിജോ, സംവിധായകനായ ജോസ്, ജിസ്, ജിഷ എന്നിവര്‍. പ്രമുഖതാരമായ കുഞ്ചാക്കോ ബോബന്‍ സഹോദരനായ കുഞ്ചാക്കോയുടെ പുത്രനാണ്. മലയാളസിനിമയുടെ വളര്‍ച്ചയില്‍ ഏഴുപതിറ്റാണ്ട് ഏറ്റവും നല്ല പങ്കു വഹിച്ച നവോദയ അപ്പച്ചന്, മലയാളസിനിമയുടെ കാരണവര്‍ക്ക് ആദരാഞ്ജലികള്‍.

    ആദ്യപേജില്‍
    മലയാളസിനിമയുടെ കാരണവര്‍ യാത്രയായി....

    <ul id="pagination-digg"><li class="previous"><a href="/news/04-24-navodaya-appachan-pillar-of-malayalam-cinema-2-aid0166.html">« Previous</a>

    English summary
    Appachan is known as a person who has brought it novelty to the Malayalam filmdom.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X