»   » മോഹന്‍ലാല്‍-ഇതിഹാസത്തിന്റെ 33 വര്‍ഷങ്ങള്‍

മോഹന്‍ലാല്‍-ഇതിഹാസത്തിന്റെ 33 വര്‍ഷങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാലെന്ന ഇതിഹാസം വെള്ളിത്തിരയില്‍ പിറവിയെടുത്തിട്ട് ശനിയാഴ്ച 33 വര്‍ഷങ്ങള്‍ തികഞ്ഞു. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ 1978 സെപ്റ്റംബര്‍ നാലിന് രാവിലെ 11.30നാണ് മലയാള സിനിമയിലെ ആ പുതിയ താരം ഉദിച്ചുയര്‍ന്നത്. അതിന് ശേഷം മലയാള സിനിമയുടെ ചരിത്രമെന്നത് മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ കൂടി ചരിത്രം.

തിരുവനന്തപുരത്ത് മുടവന്‍മുകളിലുള്ള ലാലിന്റെ വസതിയ്ക്ക് മുമ്പില്‍ വെച്ചായിരുന്നു സിനിമാ നടനെന്ന നിലയില്‍ ലാലിന്റെ അരങ്ങേറ്റം. അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്ന് തിരനോട്ടമെന്ന ആദ്യസിനിമയെടുക്കുമ്പോള്‍ ലാലിന് വെറും പതിനെട്ട് വയസ്സ്. അന്ന് മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നവരെല്ലാം വെള്ളിത്തിരയിലെ തിളങ്ങുന്ന നക്ഷത്രങ്ങളായി മാറി. മണിയന്‍ പിള്ള രാജു, സുരേഷ് കുമാര്‍, ഉണ്ണി, പ്രിയദര്‍ശന്‍, എസ് കുമാര്‍ എന്നിവരൊക്കെയായിരുന്നു ആ സുഹൃദസംഘത്തിലുണ്ടായിരുന്നത്.

മോഹന്‍ലാലല്ല, മണിയന്‍ പിള്ള രാജുവായിരുന്നു സിനിമയിലെ നായകന്‍. ശാരീരിക അവശതകളുള്ള കുട്ടപ്പനെന്നൊരു കഥാപാത്രത്തെയാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. അശോക് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളിലെത്താന്‍ അന്ന് ഭാഗ്യമുണ്ടായില്ല. സെന്‍സര്‍ഷിപ്പ് കുരുക്കളില്‍ പെട്ടായിരുന്നു സിനിമയുടെ റിലീസ് മുടങ്ങിയത്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രത്യേക അനുമതി നേടി കൊല്ലം ജില്ലയിലെ ഒരു തിയറ്ററില്‍ തിരനോട്ടം റിലീസ് ചെയ്തു.

തിരനോട്ടം റിലീസ് ചെയ്ത് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പ്രണയത്തിലൂടെ 300 സിനിമകള്‍ എന്ന നാഴികക്കല്ല് പിന്നിടുകയാണ് മോഹന്‍ലാല്‍. പഴകുന്തോറും വീര്യമേറുന്ന് വീഞ്ഞുപോലെയാണ് മോഹന്‍ലാല്‍. പ്രണയം തന്നെ അതിന് സാക്ഷ്യം...

English summary
'Thiranottam' was a new start in Malayalam film industry. It gave birth to a new actor in Malayalam film world. The film is the first ever shoot film of Legend Actor Superstar Mohanlal before 33 years,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam