»   »  ആദാമിന്റെ മകനെ ഒഴിവാക്കിയത് വിവാദമാവുന്നു

ആദാമിന്റെ മകനെ ഒഴിവാക്കിയത് വിവാദമാവുന്നു

Posted By:
Subscribe to Filmibeat Malayalam
Adaminte Makan Abu
തിരുവനന്തപുരം: സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയ നടപടി വിവാദമാവുന്നു. ഗോവ ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പങ്കെടുത്തതിനാലാണ് ചിത്രത്തെ ഒഴിവാക്കിയതെന്നാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായ പ്രിയദര്‍ശന്‍ അറിയിച്ചത്.

ചിത്രം ഗോവ ചലച്ചിത്രോത്സവത്തില്‍ മത്സരിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. അതു കൊണ്ടാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ചിത്രം ഇതിനോടകം ഗോവ ചലച്ചിത്രോത്സവത്തില്‍ മത്സരിച്ചതിനാല്‍ അന്താരാഷ്ട്ര മേളയില്‍ മത്സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്നാണ് പ്രിയന്‍ പറഞ്ഞത്.എന്നാല്‍ ഇക്കാര്യത്തെ സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് സംവിധായകന്‍ ഒഴിഞ്ഞുമാറി.

നാല്‍പ്പത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് രജതമയൂരം ലഭിച്ചിരുന്നു. 14 സിനിമകള്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിലുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ നിന്നുള്ള ഏക ചിത്രം ആദാമിന്റെ മകന്‍ അബുവായിരുന്നു.

English summary
Adaminte Makan Abu will not compete in IFFK, said Priyadarsan.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam