»   » കല്യാണിന്റെ പൊന്നിന് പകിട്ടേകാന്‍ ഐശ്വര്യ റായി!!

കല്യാണിന്റെ പൊന്നിന് പകിട്ടേകാന്‍ ഐശ്വര്യ റായി!!

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
കല്യാണിന്റെ പൊന്നിന് തിളക്കമേറ്റാന്‍ ലോകസുന്ദരി ഐശ്വര്യ റായിയെത്തുന്നു. പ്രസവാവധിയ്ക്ക് ശേഷം സ്ക്രീനിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന ഐശ്വര്യ റായി കല്യാണിന്റെ ബ്രാന്‍ഡ് അംബാസിഡറാവാന്‍ സമ്മതം മൂളിക്കഴിഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ കല്യാണ്‍ ജ്വല്ലേഴ്‌സ് പത്ത് കോടി രൂപയ്ക്കാണ് ഐശ്വര്യയുടെ തിളക്കം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

ഐശ്വര്യ മാത്രമല്ല, ഭര്‍തൃപിതാവായ അമിതാഭ് ബച്ചനും കല്യാണിന്റെ ബ്രാന്റ് അംബാസിഡറാവുമെന്നാണ് സൂചനകളുണ്ട്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ബച്ചന്‍ ഉടന്‍ ഒപ്പുവെയ്ക്കുമെന്നും കല്യാണ്‍ വൃത്തങ്ങള്‍ പറയുന്നു.

ലോകത്തെ പ്രമുഖ കുതിരയോട്ട മത്സരമായ ദുബയ് വേള്‍ഡ് കപ്പിന്റെ സമാപനചടങ്ങില്‍ ഐശ്വര്യ റായി പ്രത്യക്ഷപ്പെട്ടിരുന്നു. നാലുമാസം പ്രായമുള്ള മകള്‍ ആരാധ്യയെയും ഒപ്പംകൊണ്ടുപോയിരുന്നെങ്കിലും ക്യാമറക്കണ്ണുകളില്‍ നിന്ന് മകളെ ഐശ്വര്യ മറച്ചുവച്ചിരുന്നു.

English summary
Aishwarya might soon turn the brand ambassador for Kalyan Jewellers, the gold major from Kerala. She is likely to shoot an ad soon for a contract amount of Rs 10 crore.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam