വ്യാപാരിക്ക് വെല്ലുവളിയാവുക ലാലും പ്രിയനും

പേരില്‍ തന്നെ കൗതുകം സൃഷ്ടിയ്ക്കാനുള്ള പ്രിയന്‍ ടെക്‌നിക്ക് ഈ സിനിമയിലും കാണാം. മാധവന്‍ നായരായി മോഹന്‍ലാലും അറബിയായി ബോളിവുഡ് താരം ശക്തി കപൂറുമാണെത്തുന്നത്. പ്രിയന്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ ഭാവനയും ലക്ഷ്മി റായിയുമാണ് നായികമാര്‍. ലാല്‍-പ്രിയന്‍ ഹിറ്റുകളിലെ സ്ഥിരസാന്നിധ്യങ്ങളായ മുകേഷ് ഇന്നസെന്റ്, നെടുമുടി വേണു എന്നിവരെല്ലാം ഈ ചിത്രത്തിലുമുണ്ട്.
നര്‍മത്തിനും ആക്ഷനും സസ്‌പെന്‍സിനും പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള സൂചനകളൊന്നും സിനിമയുടെ അണിയറക്കാര്‍ പുറത്തുവിടാത്തത് പ്രേക്ഷകരില്‍ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഒട്ടേറെ ഹിറ്റുകളൊരുക്കിയിട്ടുണ്ടെങ്കിലും പ്രിയനും ലാലും അവസാനമൊന്നിച്ച കിളിച്ചുണ്ടന്‍ മാമ്പഴവും കാക്കകുയിലും അത്ര വലിയ വിജയങ്ങളായിരുന്നില്ല. അതുകൊണ്ടു തന്നെ പുതിയ ചിത്രമായെത്തുമ്പോള്‍ പ്രിയന് ലേശം ടെന്‍ഷനുണ്ട്.
രണ്ട് സിനിമകളും ഏറെ പ്രതീക്ഷകളാണ് സിനിമാ വിപണിയ്ക്ക് നല്‍കുന്നത്. ഇതിലൊരു സിനിമയുടെ പരാജയത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ അതിന്റെ നായകന്‍മാര്‍ക്കോ ആരാധകര്‍ക്കോ വിപണിയ്‌ക്കോ സാധിയ്ക്കില്ല. എന്തായാലും ഈ വലിയ പെരുന്നാളിന് പ്രേക്ഷകര്‍ക്കുള്ള വിരുന്നായി ഈ സിനിമകള്‍ മാറുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.
മുന്‍പേജില്‍ More from Filmibeat


Click it and Unblock the Notifications











