കാസനോവയ്ക്ക് ദുബയില്‍ തുടക്കം

ഒരു ഇന്റര്‍നാഷണല്‍ ഫ്ളവര്‍ മര്‍ച്ചന്റിന്റെ വേഷത്തിലാണ് ലാല്‍ കാസനോവയില്‍ എത്തുന്നത്. സൗന്ദര്യമാണ് ഇയാളുടെ പ്രധാന വീക്ക്നെസ്സ്. പതിവ് കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തയുള്ളൊരു കഥാപാത്രത്തെയാണ് ലാല്‍ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.കൂറ്റന്‍ ബജറ്റില്‍ നിര്‍മ്മിയ്ക്കുന്ന കാസനോവയില്‍ വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ശ്രീയ സരണ്‍, ലക്ഷ്മി റായി, സഞ്ജന, റോമ, ജഗതി, ലാലു അലക്‌സ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷൂട്ടിങ് തുടങ്ങാന്‍ വൈകിയതനെ തുടര്‍ന്ന് ശ്രീയ പ്രൊജക്ട് ഉപേക്ഷിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒട്ടേറെ പുതുമുഖങ്ങളെയും റോഷന്‍ ആന്‍ഡ്രൂസ് കാസനോവയിലൂടെ അവതരിപ്പിയ്ക്കുന്നുണ്ട്.
കാസനോവ മോഹന്‍ലാല്‍ റോഷന്‍ ആന്‍ഡ്രൂസ് ലക്ഷ്മി റായി ശ്രീയ ഷൂട്ടിങ് casanova lakshmi rai mohanlal rosshan andrrews shooting shriya


Click it and Unblock the Notifications