»   » ലാലിന്റെ ശുപാര്‍ശയില്‍ ഗണേഷ്

ലാലിന്റെ ശുപാര്‍ശയില്‍ ഗണേഷ്

Subscribe to Filmibeat Malayalam
Ganesh Venkatram
കോളിവുഡിന്റെ പുതിയ ചോക്ലേറ്റ് ബോയ് ഗണേഷ് വെങ്കട്ട്‌റാം മലയാളത്തിലേക്ക്. അഭിയും നാനും, ഉന്നൈ പോല്‍ ഒരുവന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഗണേഷ് മോഹന്‍ലാല്‍ നായകനാവുന്ന കാസനോവയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറുന്നത്.

കാസനോവയില്‍ നേരത്തെ അഭിനയിക്കാമെന്നേറ്റിരുന്ന ആര്യയ്ക്ക് പകരമായാണ് ഗണേഷിന്റെ രംഗപ്രവേശം. തമിഴിലെ തിരക്കുകളെ തുടര്‍ന്ന് അവസാനനിമിഷമാണ് ആര്യ കാസനോവയില്‍ നിന്ന് പിന്‍മാറിയത്. സമീറ റെഡ്ഡി, ലക്ഷ്മി റായി, റോമ തുടങ്ങിയവര്‍ നായികമാരാവുന്ന ചിത്രത്തില്‍ ഏറെ നിര്‍ണായകമായ വേഷമാണ് ഗണേഷിന് ലഭിച്ചിരിയ്ക്കുന്നത്.

കാസനോവയിലേക്ക് തന്നെ ക്ഷണിച്ചത് മോഹന്‍ലാല്‍ തന്നെയാണെന്ന് ഗണേഷ് വെളിപ്പെടുത്തുന്നു. രാജ്യത്തെ മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹമെന്ന കാര്യത്തില്‍ സംശയമില്ല. ഉന്നൈ പോല്‍ ഒരുവനില്‍ അഭിനയിക്കുമ്പോള്‍ ലാല്‍ ഏറെ സഹായിച്ചുവെന്നും ഗണേഷ് പറയുന്നു.

വന്‍ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിന്  ശേഷം റോഷന്‍ ആന്‍ഡ്രൂസും ലാലും ഒന്നിയ്ക്കുന്ന കാസനോവയുടെ ഷൂട്ടിങ് ജനുവരി പത്തിന് ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന കാസനോവയുടെ ലൊക്കേഷനുകള്‍ ദുബായ് ബാങ്കോക്ക്് എന്നിവിടങ്ങളായിരിക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam