അക്കു അക്‌ബര്‍-ജയറാം ടീം വീണ്ടും

യാദൃശ്ചികമായി അയാള്‍ക്ക് ജോലി നഷ്ടപ്പെടുന്നു. സീരിയലുകളെ വെറുക്കുന്ന ഭാര്യയും കുട്ടിയും കാണാതെ അയല്‍പക്കത്തെ വീടുകളിലും പോയിരുന്ന് സീരിയല്‍ കാണുന്ന സദാശിവന്‍ ജോലി പോയതോടെ പല കുഴപ്പങ്ങളിലും ചെന്നു ചാടുകയാണ്. ഇതിനിടെ സദാശിവന്‍ സീരിയല്‍ രംഗത്തെത്തുന്നതോടെ അയാളുടെ ജീവിതം മാറിമറിയുകയാണ്.
ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം
വെറുതെ ഒരു ഭാര്യ, ഷൂട്ടിങ് പുരോഗമിയ്‌ക്കുന്ന കാണാകണ്‍മണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അക്കു അക്‌ബര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം സദാശിവനെ സീരിയല്‍ ഭ്രാന്തനായ ഇന്‍സ്‌പെക്ടറായെത്തുന്നത്.
ഹാസ്യത്തിന് പ്രധാന്യം നല്‌കി കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിയ്‌ക്കുന്നത് ഗിരീഷ് കുമാറാണ്. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ അവസാനഘട്ടത്തിലാണ്. വിപിന്‍ മോഹന്‍ ഛായാഗ്രഹണം നിര്‍വഹിയ്‌ക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരികയാണ്.


Click it and Unblock the Notifications











