»   »  ജിഷ്ണു തിരിച്ചുവരവിനൊരുങ്ങുന്നു

ജിഷ്ണു തിരിച്ചുവരവിനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Jishnu,
നമ്മളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജിഷ്ണുവിനെ പിന്നീട് മലയാള സിനിമയില്‍ അധികം കണ്ടില്ല. നമ്മളിലേതു പോലെ പ്രേക്ഷകമനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളും ഈ നടന് ലഭിച്ചില്ല.

അഞ്ചു വര്‍ഷമായി ഒരു ബിസിനസ്സ് കമ്പനിയുടെ സിഇഒ ആയി ജോലി നോക്കുകയായിരുന്ന ജിഷ്ണു വീണ്ടും മലയാളസിനിമയിലേയ്ക്ക് ശക്തമായി തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്.

സുഗീതിന്റെ ഓര്‍ഡിനറിയില്‍ തികച്ചും വ്യത്യസ്തമായ ഗറ്റപ്പിലാണ് ജിഷ്ണുവെത്തുന്നത്. നിദ്ര എന്ന ചിത്രത്തിലും ജിഷ്ണു ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. നമ്മളില്‍ ജിഷ്ണുവിനൊപ്പം അഭിനയിച്ച സിദ്ധാര്‍ഥ് ഭരതനാണ് നിദ്രയുടെ സംവിധായകനെന്നതും ശ്രദ്ധേയമാണ്.


സിനിമാഭിനയത്തിന് പുറമേ നല്ല സിനിമകള്‍ നിര്‍മ്മിക്കാനും ജിഷ്ണുവിന് ആഗ്രഹമുണ്ട്. ഇതിനായി ഒരു കമ്പനി തുടങ്ങുമെന്നും താരം അറിയിച്ചു. രണ്ടാം വരവില്‍ ജിഷ്ണുവിന് നല്ല കഥാപാത്രങ്ങളിലൂടെ തന്റെ കഴിവുതെളിയിക്കാനാകട്ടെയെന്ന് ആശംസിക്കാം.

English summary
Jishnu who impressed everyone with Kamal's 'Nammal' is all set to make a comeback to filmdom. He is currently with a different hairdo and makeup, donning an important role in Sugeeth's 'Ordinary'.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam