»   » 3ഡി ഡിജിറ്റല്‍ കുട്ടിച്ചാത്തന്‍ ക്രിസ്മസിന്

3ഡി ഡിജിറ്റല്‍ കുട്ടിച്ചാത്തന്‍ ക്രിസ്മസിന്

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാലോകത്തെ എക്കാലത്തെയും അദ്ഭുതങ്ങളിലൊന്നായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ വീണ്ടും തിരിച്ചെത്തുന്നു. 1984 നവോദയ അപ്പച്ചനും അദ്ദേഹത്തിന്റെ മകന്‍ ജിജോയും ചേര്‍ന്ന് മലയാളത്തില്‍ പുറത്തിക്കിയ രാജ്യത്തെ ആദ്യത്തെ 3ഡി ചിത്രം 26 വര്‍ഷത്തിന് ശേഷമാണ് റീ റിലീസിന് തയാറെടുക്കുന്നത്.

കുട്ടിച്ചാത്തന്റെ മൂന്നാം ഊഴമാണിത്. രണ്ടാം തവണ റിലീസ് ചെയ്തപ്പോഴും തമിഴിലും ഹിന്ദിയിലും ഡബ് ചെയ്തപ്പോഴും വന്‍വിജയം ആവര്‍ത്തിയ്ക്കാന്‍ കുട്ടിച്ചാത്തന് കഴിഞ്ഞിരുന്നു.

ഡിജിറ്റല്‍ 3ഡി ഫോര്‍മാറ്റിലാക്കിയ സിനിമ തമിഴില്‍ ചുട്ടി ചാത്തന്‍ എന്ന പേരിലാണ് ഇപ്പോള്‍ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയിലറുകള്‍ക്ക് വന്‍ വരവേല്‍പാണ് ലഭിയ്ക്കുന്നത്.

പ്രകാശ് രാജ്, തമിഴിലെ മുന്‍നിര കോമഡി താരമായ സന്താനം എന്നിവരെല്ലാം പുതിയ വേര്‍ഷനിലുണ്ട്. കൂടുതല്‍ സ്‌പെഷ്യല്‍ ഇഫക്ടുകളുംപുതിയ ഗാനങ്ങളുമായി ക്രിസ്മസിന് തിയറ്ററുകളിലെത്തുന്ന 3ഡി ഡിജിറ്റല്‍ കുട്ടിച്ചാത്തന്‍ മാന്ത്രികവിജയം ആവര്‍ത്തിയ്്ക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ വിപണി.

Read more about: 3ഡി, 3d, റിലീസ്, release

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam