»   » വിരുന്നൊരുക്കാന്‍ ലാല്‍ ജോസ് ദിലീപ് ടീം വീണ്ടും

വിരുന്നൊരുക്കാന്‍ ലാല്‍ ജോസ് ദിലീപ് ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Dileep and Lal Jose
ദിലീപ് എന്ന നടനോട് മലയാളികള്‍ക്ക് ഒരു പ്രത്യേക സ്‌നേഹമുണ്ട്, നമ്മുടെ പയ്യന്‍സ് എന്ന പരിഗണന പല ദിലീപ് ചിത്രങ്ങള്‍ക്കും ഭാഗ്യമായിട്ടുമുണ്ട്.

അതുപോലെതന്നെയാണ് ലാല്‍ ജോസ് എന്ന സംവിധായകന്റെ കാര്യവും, പുതുമയും പരീക്ഷണങ്ങളുമായി ലാല്‍ ജോസ് വരുമ്പോഴൊക്കെ മലയാളി ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

ജനപ്രിയരായ ഇവര്‍ രണ്ടുപേരും ഒന്നിച്ചപ്പോഴൊക്കെ മലയാളികള്‍ ചിരിക്കുകയും ചിന്തിയ്ക്കുകയും കരയുകയും ചെയ്തിട്ടുണ്ട്, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ചാന്തുപൊട്ട്, മീശമാധവന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഓര്‍ക്കുന്നില്ലേ?

മീശമാധവന്‍, ദിലീപിനെ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹനാക്കിയ ചിത്രം, മീശമാധവനെയും നായികയെയും എന്തിന് ചിത്രത്തിലെ പാട്ടുകള്‍ വരെ മലയാളികള്‍ നെഞ്ചിലേറ്റിക്കൊണ്ടുനടന്നു. ഇതേപോലെതന്നെ കുടുംബപ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഹരമാകുന്ന ചിത്രമായിരിക്കും പുതിയതുമെന്നാണ് സൂചന.

ചിത്രത്തിന്റെ കഥ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുല്ല എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി ദിലീപും ലാല്‍ ജോസും ഒന്നിച്ചത്. ചിത്രം വന്‍ വിജയമായില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പുതിയ ചിത്രം ദിലീപിന്റെ അനുജന്‍ അനൂപാണ് നിര്‍മ്മിക്കുക. കാര്യസ്ഥന്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ചൈനാ ടൗണ്‍ തുടങ്ങിയ ചിത്രങ്ങളുടെ ജോലി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ദിലീപ് എത്തുക ലാല്‍ ജോസിന്റെ ചിത്രത്തിനുവേണ്ടിയാണ്. ചിത്രത്തില്‍ കാവ്യയെ ദിലീപിന്റെ നായികയാക്കാനാണ് ലാല്‍ ജോസിന്റെ ശ്രമമെന്നാണ് സൂചന.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam