സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ബെസ്റ്റ് ഓഫ് ലക്കില്‍

ഒരു സൂപ്പര്‍സ്റ്റാറിന്റെ റോള്‍ തന്നെയാണ് മമ്മൂട്ടി സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. ഇതിന് മുന്പ് കഥപറയുമ്പോള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇത്തരമൊരു വേഷം അവതരിപ്പിച്ചത്. പടം ഹിറ്റാവുകയും മമ്മൂട്ടിയുടെ വേഷം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. അതേസമയം മമ്മൂട്ടി സൂപ്പര്‍സ്റ്റാറായി തന്നെ വേഷമിട്ട പൃഥ്വിരാജ് ചിത്രമായ വണ്‍വേ ടിക്കറ്റ് ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീണിരുന്നു.
എന്തായാലും കഥ പറയുമ്പോളിന്റെ വിജയം ആവര്‍ത്തിയ്ക്കാനുള്ള ശ്രമത്തിലാണ് നിഷാദും കൂട്ടരും. ആസിഫ് അലി, റീമ കല്ലിങ്കല്‍, കൈലാഷ് തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രം സെപ്റ്റംബറിലാണ് തിയറ്ററുകളിലെത്തുന്നത്.
എംഎ നിഷാദ് ബെസ്റ്റ് ഓഫ് ലക്ക് മമ്മൂട്ടി റീമ കല്ലിങ്കല്‍ best of luck ma nishad mammootty rima kallingal


Click it and Unblock the Notifications