11-11-11ല്‍ മംമ്തയ്ക്ക് മാംഗല്യനിശ്ചയം

മൂന്ന് പതിനൊന്നുകളുടെ സമാഗമം അങ്ങനെ മംമ്തയുടെ ജീവിതത്തിലെ മറക്കാനാവാത്തൊരു ദിനമായി മാറും. ബഹ്‌റിനിലെ ബാല്യകാലസുഹൃത്താണ് മംമ്തയുടെ വരന്‍.
അര്‍ബുദമെന്ന മഹാരോഗത്തിനെ മരുന്നിന്റെയും മനശക്തിയുടെയും ബലത്തില്‍ മറികടന്ന മംമ്ത സിനിമയിലും സജീവമായിരുന്നു. രോഗത്തിന്റെ കെടുതികള്‍ ആത്മവിശ്വാസത്തോടെ മറികടന്ന മംമ്ത കഥ തുടരുന്നു, അന്‍വര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിരുന്നു.
ജയരാജിന്റെ നായിക, കെകെ രാജീവിന്റെ ഞാനും എന്റെ ഫാമിലിയും, ശ്യമാപ്രസാദിന്റെ നുണ എന്നീ മലയാളചിത്രങ്ങള്‍ക്ക് പുറമെ തമിഴില്‍ അരുണ്‍ വിജയ് യുടെ നായികയായി തടിയറ തക്കയെന്നൊരു സിനിമയിലും മംമ്ത അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications