മണി പോകുന്ന കളിയ്ക്ക് പിള്ളയില്ല?

സീരിയല്‍ സാരഥിയുടെ സിനിമകളുടെ വിജയം കണ്ടാണ് പടം പിടുത്തത്തിന്റ സകലകളികളും മനസ്സിലാക്കിയ രാജുവും പുള്ളിയെ സമീപിച്ചത്, താമരശ്ശേരി ടു തായ്‌ലന്റ് എന്ന സിനിമ ചെയ്യാന്‍. എ്ന്നാല്‍ സംവിധായകന്റെ പ്രതിഫലം കേട്ട് നിര്‍മ്മാതാവ് ഞെട്ടി പോയത്രേ!!
തമിഴ് സിനിമയില്‍പോലും ആരും ചോദിക്കാന്‍ ധൈര്യപ്പെടാത്ത തുക. സംവിധായകന്റെ വിശദീകരണത്തില്‍ സംഭവം സിമ്പിള്‍ ഇതൊരുപാക്കേജാണ് സംവിധാനം, തിരക്കഥ, ക്യാമറമാന്‍ തുക ഞങ്ങള്‍ വീതിച്ചെടുക്കും.
കെട്ടുപൊട്ടാതെ കൊണ്ടുപോകുന്ന ഈ കൂട്ടുകെട്ടിന്റെ അടവുനയം മണിയന്‍പിള്ള യോടു നടന്നില്ല. പുള്ളിസിനിമയേ ഉപേക്ഷിച്ചമട്ടാണ്. ത്രിമൂര്‍ത്തികള്‍ക്ക് ചക്കയെടുപ്പിന് അവസരം കുറയാത്തതുകൊണ്ട് ഒരു വിലപേശലും ഉണ്ടായില്ലെന്നു തോന്നുന്നു.
ഇതില്‍ നഷ്ടം വന്നത് പക്ഷേ പ്രതീക്ഷിക്കാത്ത ആള്‍ക്കാണ്. തിരുവനന്തപുരം ടീമിലെ സംഗീതജ്ഞന്‍ എം.ജി ശ്രീകുമാറിന് ഒരവസരം പോയില്ലേ.
ആദ്യപേജില്‍
കളി മണിയന്‍ പിള്ളയോടോ?


Click it and Unblock the Notifications