»   » മീനയ്ക്ക് പെണ്‍കുഞ്ഞ്

മീനയ്ക്ക് പെണ്‍കുഞ്ഞ്

Posted By:
Subscribe to Filmibeat Malayalam
Meena -Vidyasagar
ഇന്നലെകളിലെ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം മീനയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. ജനുവരി ഒന്നിന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവം.

സിനിമയില്‍ സജീവമായി നില്‍ക്കെയാണ് ബാംഗ്ലൂരിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ വിദ്യാസാഗറിനെ മീന വിവാഹം ചെയ്തത്. വിവാഹശേഷം മീനയും ഭര്‍ത്താവും ബാംഗ്ലൂരിലേക്ക് താമസം മാറിയിരുന്നു.

1982ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്കല്‍ എന്ന സിനിമയിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ മീന തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ ഒട്ടുമിക്ക മുന്‍നിര താരങ്ങളുടെയും നായിക പദവി അലങ്കരിച്ചിട്ടുണ്ട്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് സജീവമാകാനുള്ള മീനയുടെ തീരുമാനം ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവുമായി പിണങ്ങി മീന ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും ഇടപെട്ടാണ് ഇവര്‍ക്കിടയിലെ പിണക്കം മാറ്റിയത്.

തമിഴ് ടെലിവിഷന്‍ സീരിയലുകളിലും സിനിമയില്‍ ചെറിയ റോളുകളിലും അഭിനയിച്ചുവരികയാണ് മീന ഇപ്പോള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam