For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീരപുത്രന്‍ കോഴിക്കോട്ട് പുരോഗമിക്കുന്നു

By Lakshmi
|

Veeraputhran
കോടതിമുറിയാണ് രംഗം, അല്‍ അമീന്‍ പത്രം നടത്താനായി കടം വാങ്ങിയ പണം പ്രൊ നോട്ടീന്‍ പ്രകാരം മടക്കി നല്‍കാന്‍ കഴിയാതിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് തന്റെ തെറ്റ് സ്വയം കോടതിയിലെത്തി ബോധിപ്പിക്കുകയാണ്.

തനിയ്ക്ക് ഈ തെറ്റിന് മതിയായ ശിക്ഷ നല്‍കണമെന്നതാണ് സാഹിബിന്റെ ആവശ്യം. ഇത് കേട്ട് അത്ഭുതപ്പെടുകയാണ് ജഡ്ജി. ഈ സത്യസന്ധതയില്‍ ആകൃഷ്ടനായ ജഡ്ജി സാഹിബിനോട് തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ശിക്ഷവിധിച്ചില്ലെന്ന് മാത്രമല്ല പ്രശ്‌നം പരിഹരിക്കാന്‍ ഒരുമാസത്തെ അവധി നല്‍കുകയും ചെയ്തു.

ഇവിടെ സാഹിബായി അഭിനയിക്കുന്നത് നരേനാണ്. കെടി കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രമായ വീരപുത്രന്റെ ഷൂട്ടിങ് നടക്കുകയാണ് കോഴിക്കോട്ട് ഫറോക്കിലെ സുദര്‍ശന്‍ ബംഗ്ലാവില്‍. അല്‍ അമീന്‍ പത്രത്തിന്റെ ഓഫീസ്, കോടതിമുറി എന്നിവയുടെ സെറ്റിട്ട് ഈ ബംഗ്ലാവിലാണ് ഒരുക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യസമരചരിത്രത്തില്‍ മലബാറിന്റെ ഏടുകള്‍ ഏറെ ശ്രദ്ധേയമാണ്. അതില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സഹിബിന്റെ കഥ തീര്‍ത്തും അസാധാരണമാണ്. പരദേശിയ്ക്കുശേഷം പിടി കുഞ്ഞുമുഹമ്മദ് തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്യുന്ന വീരപുത്രന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു. നരേനാണ് അബ്ദുറഹിമാന്‍ സാഹിബ്ബായി അഭിനയിക്കുന്നത്.

കൊടുങ്ങല്ലൂരില്‍ ജനിച്ച് കോഴിക്കോട് തട്ടകമാക്കി പ്രവര്‍ത്തിച്ച കറയറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സാഹിബ്ബിനെക്കുറിച്ച് എന്‍.പി.മുഹമ്മദ് എഴുതിയ ചരിത്രകഥയെ ആധാരമാക്കിയാണ് ചിത്രം തയ്യാറാക്കുന്നത്.

സാഹിബ്ബിന്റെ കുടുംബജീവിതം,രാഷ്ട്രീയ നിലപാടുകള്‍, സാംസ്‌കാരിക ഇടപെടലുകള്‍, ധീരനായി പൊരുതി മുന്നേറിയ സാഹിബ്ബിന്റെ സംഭവബഹുലമായ ജീവിതം സിനിമയാകുമ്പോള്‍ ഇ.എം.എസ്, മൊയ്തു മൗലവി, കേളപ്പജി, കൃഷ്ണപിള്ള, തുടങ്ങിയ വ്യക്തിത്വങ്ങളും പ്രത്യക്ഷപ്പെടുന്നു. കോഴിക്കോട്ടെ ഷൂട്ടിങ് ഒരാഴ്ചകൂടി നീളും. അടുത്ത ഷെഡ്യൂള്‍ പൊള്ളാച്ചിയിലാണ് നടക്കുക.

നരേനു പുറമെ സിദ്ധിക്ക്, കലാഭവന്‍ മണി, റെയ്മസെന്‍, ലക്ഷമി ഗോപാലസ്വാമി, സായികുമാര്‍, വി.കെ.ശ്രീരാമന്‍,ദേവന്‍, അശോകന്‍, മധുപാല്‍, വിജയ്‌മേനോന്‍, നിഷാന്ത് സാഗര്‍, തുടങ്ങി നീണ്ടണ്ഠതാരനിര അണിനിരക്കുന്ന വീരപുത്രന്‍ സ്വാതന്ത്ര്യസമരഗാഥകളുടെ ഉള്‍പുളകം വിതക്കുന്നചിത്രമായിരിക്കുമെന്നതില്‍ സംശയമില്ല.

ഐ.ടി.എല്‍ പ്രൊഡക്ഷന്‍സിന്റെബാനറില്‍ വിമല്‍വിനു നിര്‍മ്മിക്കുന്ന വീരപുത്രന്റെ സംഗീതസംവിധാനം രമേശ്‌നാരായണനാണ്, വരികള്‍ റഫീക്ക് അഹമ്മദ്, കൂടാതെ ഇടശ്ശേരി, മോയിന്‍കുട്ടി വൈദ്യര്‍,അംശിനാരായണപിള്ള, തുടങ്ങിയവരുടെ കവിതകളും ചിത്രത്തില്‍ ഇടംപിടിക്കുന്നു.

ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍, കല ബോബന്‍,മേയ്കപ്പ്പട്ടണം റഷീദ്,വസ്ത്രാലങ്കാരംഇന്ദ്രന്‍സ് ജയന്‍, സ്റ്റില്‍സ് മോഹന്‍ സുരഭി, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കൂല്‍.

English summary
Popular actor Narain is now busy shooting for the Malayalam movie Veeraputhran. The filming of the period drama is going on at a brisk pace in Kozhikode. Recently, the first set of pictures of the movie was released online by the film bosses. These images hit on the romantic scenes between Narain and Raima Sen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more