twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധനുഷിനെതിരെ പിഎംകെ

    By Nisha Bose
    |

    Dhanush
    തമിഴ് സംസ്‌കാരത്തിന്റെ സംരക്ഷകരായ പട്ടാളി മക്കള്‍ കക്ഷി പലപ്പോഴും സദാചാര പൊലീസിന്റെ കുപ്പായമണിയാറുണ്ട്. ഇത് പല സിനിമാനടന്‍മാര്‍ക്കും തലവേദനയുണ്ടാക്കിയിട്ടുമുണ്ട്. ഇപ്പോള്‍ പിഎംകെ നടന്‍ ധനുഷിനെതിരെ രംഗത്തു വന്നിരിയ്ക്കുകയാണ്.

    ഉടക്കിന് കാരണം മറ്റൊന്നുമല്ല ധനുഷിന്റെ ചിത്രമായ 'മയക്കം എന്ന'യിലെ പുകവലി രംഗമാണ്. പുകവലി രംഗം ചിത്രത്തിലുള്‍പ്പെടുത്തിയതില്‍ അസ്വസ്ഥതയുണ്ടെന്ന് പാര്‍ട്ടി ലീഡര്‍ അന്‍പുമണി രാംദോസ് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

    2011 നവംബര്‍ 14നു ശേഷം പുറത്തിറങ്ങുന്ന സിനിമകളില്‍ പുകവലി രംഗം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ദൂഷ്യഫലങ്ങള്‍ വ്യക്തമാക്കുന്ന രീതിയിലുള്ള സന്ദേശങ്ങളും ആ രംഗത്തിനിടെ സ്‌ക്രീനില്‍ എഴുതികാണിക്കണമെന്ന നിയമമുണ്ട്. ചിത്രത്തിലെ ഏതെങ്കിലും കഥാപാത്രം പുകവലിയ്ക്കുന്ന രംഗമുണ്ടെങ്കില്‍ ഈ നിയമപ്രകാരം അവിടെ പുകവലി വിരുദ്ധ സന്ദേശങ്ങള്‍ എഴുതികാണിച്ചിരിക്കണം.

    എന്നാല്‍ 'മയക്കം എന്ന'യില്‍ നിരവധി പുകവലി രംഗങ്ങളുണ്ട്. 2011 നവംബര്‍ 14ന് ശേഷമാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. എന്നിട്ടും ഈ നിയമം 'മയക്കം എന്ന'യില്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് രാംദോസ് ചുണ്ടികാണിക്കുന്നു. സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും 'മയക്കം എന്ന'യ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

    English summary
    The Pattali Makkal Katchi, a self-styled protector of Tamil culture and moral police who have gone after several film personalities on earlier occasions, has targeted Dhanush this time. Party leader Anbumani Ramadoss has expressed regret at Dhanush for smoking in his recent release 'Mayakkam Enna'.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X