നിഷാല്‍ ചന്ദ്രയ്‌ക്കെതിരെ പീഡനക്കേസ്

പൊലീസ് കാവ്യയില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായില്ല.
498 (എ) വകുപ്പ് പ്രകാരമാണ് നിഷാലിനും കുടുംബത്തിനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. വിവാഹത്തിനു ശേഷം ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് പരാതിക്കാരി ആരോപിയ്ക്കുന്നു.
നിഷാല്‍ ചന്ദ്രയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് കാവ്യ എറണാകുളം കുടുംബ കോടതിയില്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ കേസില്‍ 22 ന് ഹാജരാകാന്‍ നിഷാല്‍ ചന്ദ്രയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലും കാവ്യ ഹര്‍ജി നല്‍കിയിരുന്നു.


Click it and Unblock the Notifications











