»   » മധ്യവയസ്‌കരെ നായകരാക്കി ഇനി ചിത്രമില്ല: ബ്ലസ്സി

മധ്യവയസ്‌കരെ നായകരാക്കി ഇനി ചിത്രമില്ല: ബ്ലസ്സി

Posted By:
Subscribe to Filmibeat Malayalam
Blessy
മധ്യവയ്‌സകരെ നായകന്മാരാക്കി ഇനി അടുത്ത കാലത്തൊന്നും സിനിമ ചെയ്യില്ലെന്ന് സംവിധായകന്‍ ബ്ലസ്സി. പുതുമുഖങ്ങളെയും യുവാക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സിനിമ ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.

പ്രണയമെന്ന ചിത്രത്തിന്റെ റിലീസിങ്ങിന് ശേഷം ആലപ്പുഴ പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപായിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രണയമെന്ന ചിത്രത്തിലൂടെ ജീവിതത്തെയാണ് താന്‍ വരച്ചുകാട്ടാന്‍ ശ്രമിച്ചതെന്ന് ബ്ലസ്സി പറഞ്ഞു.

മധ്യവയസ്‌കരായ കഥാപാത്രങ്ങളെമാത്രം ഉള്‍പ്പെടുത്തി സിനിമ ചെയ്യുന്നയാള്‍ എന്ന ആക്ഷേപമുയരുന്നുണ്ടല്ലോ എന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ് അടുത്ത കാലത്തെങ്ങും ഇനി ഇത്തരത്തിലുള്ള ചിത്രമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞത്.

മധ്യവയസ്‌കരായ നായകകഥാപാത്രങ്ങളെ നായികമാരുടെ പിറകെ ഓടുന്നവരായി അവതരിപ്പിച്ചിട്ടില്ല. കഥാപാത്രങ്ങളുടെ വ്യാപ്തി ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ തയ്യാറുള്ള പുതുമുഖങ്ങളെ ലഭിക്കുക ദുഷ്‌കരമായതിനാലാണ് മുന്‍നിര നായകരെത്തന്നെ അഭിനയിപ്പിക്കുന്നത്- അദ്ദേഹം പറഞ്ഞു.

പ്രണയത്തിലെ സംഭാഷണങ്ങളെഴുതുമ്പോള്‍ എനിയ്ക്ക് ഭയമായിരുന്നു. ലൈംഗികത എന്ന വാക്ക് ഉപയോഗിക്കുന്നതില്‍പ്പോലും അശ്ലീലം കാണുന്ന രീതിയിലേക്ക് സാംസ്‌കാരിക കേരളം മാറിയത് വെല്ലുവിളിയായിരുന്നു.

മലയാള സിനിമയ്ക്ക് സംഭവിച്ചിട്ടുള്ള മൂല്യച്യുതികള്‍ സമൂഹത്തിനും സംഭവിച്ചിട്ടുണ്ട്. സാമ്പ്രദായികമായി സ്വീകരിച്ചുവരുന്ന സിനിമാപ്രമേയങ്ങളില്‍നിന്ന് പുറത്തുവരാന്‍ ആത്മാര്‍ഥമായി 'പ്രണയ'ത്തില്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയിലെ സംഭാഷണങ്ങള്‍ പലതും ഞാന്‍ പറയാന്‍ ആഗ്രിച്ചിരുന്നവയാണ്- അദ്ദേഹം പറഞ്ഞു.

പ്രണയം ഒരു പുതിയ പരീക്ഷണമാണ്. പ്രായമായാലും മനസ്സില്‍ യൗവനം കാത്തുസൂക്ഷിക്കുന്ന സാധാരണ ജീവിതങ്ങളെയാണ് ഞാന്‍ അവതരിപ്പിച്ചത്. അതിനെ തത്ത്വശാസ്ത്രപരമായി നിര്‍മിച്ച സിനിമയായി ഉയര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- ബ്ലസ്സി പറഞ്ഞു.

English summary
Director Blessy said that he is stopped directing film with middle aged actors and he also said that he is planning a new film with young stars,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam