»   » മമ്മൂട്ടിയോട് കളിയ്ക്കാന്‍ പൃഥ്വിരാജ്

മമ്മൂട്ടിയോട് കളിയ്ക്കാന്‍ പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
Mammooty and Prithviraj
മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവസൂപ്പര്‍താരം പൃഥ്വിരാജും വീണ്ടും ഒന്നിയ്ക്കുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പോക്കിരിരാജയിലെ ജ്യേഷ്ഠാനുജന്മാര്‍ ഒന്നിയ്ക്കുന്നു.


പോക്കിരിരാജയില്‍ സഹോദരന്മാരായിരുന്ന താരങ്ങള്‍ പുതിയ ചിത്രത്തില്‍ ശത്രുക്കളാണ്. മമ്മൂട്ടിയുടെ വില്ലനായിട്ടാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അമല്‍ നീരദ് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം, മാത്രമല്ല ക്യാമറ ചലിപ്പിക്കുന്നതും അമല്‍ തന്നെ.

സാഗര്‍ ഏലിയാസ് ജാക്കിക്കുശേഷം സംവിധാനവും ക്യാമറയും അമല്‍നീരദ് തന്നെ ചെയ്യുന്ന ചിത്രമാണിത്. 1950 ന്റെ പശ്ചാത്തലത്തില്‍ ചരിത്രപരമായ ഒരു കഥയാണ് പുതിയ ചിത്രം പറയുന്നത്. പൃഥ്വിരാജും ഷാജി നടേശനും ചേര്‍ന്ന് ആഗസ്റ്റ് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഉറുമിയുടെ കഥാകാരന്‍ ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഹിന്ദി, തമിഴ് നടിമാരായിരിക്കും ചിത്രത്തിലെ നായികമാരെന്നാണ് സൂചന.

സുരേഷ് ഗോപിയും പൃഥ്വിരാജും അഭിനയിക്കുന്ന രഞ്ജിത്ത് ചിത്രമായ ഇന്ത്യന്‍ റുപ്പിയുടെ ജോലികള്‍ക്കുശേഷമായിരിക്കും പുതിയ ചിത്രം തുടങ്ങുകയെന്നാണ് അറിയുന്നത്.

വണ്‍വേ ടിക്കറ്റിലാണ് മമ്മൂട്ടിയും പൃഥ്വിയും ആദ്യമായി ഒന്നിച്ചത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയുടെ വേഷമായിരുന്നു വണ്‍വേ ടിക്കറ്റില്‍ പൃഥ്വിക്ക്.

English summary
The whole mallu movie fans are going to watch another stunner from the famous action movie diractor named Amal Neerad. But the most specialty is that Young Super Star Prithviraj as Villain in Amaml Neerad's new film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam