പൃഥ്വി വീണ്ടും ഡബിള്‍ റോളില്‍

ഹീറോയില്‍ പൃഥ്വി ഡബിള്‍ റോളിലാണ് എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഏഴു വര്‍ഷം മുന്‍പ് കൃത്യം എന്ന സിനിമയിലാണ് പൃഥ്വി അവസാനമായി ഡബിള്‍ റോളിലഭിനയിച്ചത്.
പക്ഷേ ചിത്രം ബോക്‌സ്ഓഫീസില്‍ വിജയം കണ്ടില്ല. മുംബൈ പൊലീസ്, മല്ലു സിങ് തുടങ്ങിയ ചിത്രങ്ങളൊക്കെ കയ്യില്‍ നിന്ന് വഴുതിപോയ പൃഥ്വി 'ഹീറോ'യിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.
ഹീറോയില്‍ പുതുമുഖ നടി യാമി ഗൗതമാവും നായിക. അനൂപ് മേനോന്‍, നെടുമുടി വേണു, അനൂപ് മുരളി, കെപിഎസ്സി ലളിത തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.


Click it and Unblock the Notifications