»   » കിങ് 2ല്‍ റീമ; കമ്മീഷണര്‍ അതിഥിയാവും?

കിങ് 2ല്‍ റീമ; കമ്മീഷണര്‍ അതിഥിയാവും?

Posted By:
Subscribe to Filmibeat Malayalam
Reema Sen
ഷാജി കൈലാസ്-രഞ്ജി പണിക്കര്‍-മമ്മൂട്ടി ടീം ഒന്നിയ്ക്കുന്ന കിങ് 2ന്റെ ഷൂട്ടിങ് മെയ് 20ന് തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ ട്രിപ്പിന് പോയ മമ്മൂട്ടി തിരിച്ചെത്തിയാലുടന്‍ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് പ്ലാന്‍.

ഹൈലി എക്‌സ്‌പ്ലോസീവ് ഐഎസ്എസ് ഓഫീസര്‍ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിന്റെ രണ്ടാമൂഴത്തില്‍ കോളിവുഡ് താരം റീമ സെന്‍ നായികയാവുമെന്നാണ് അറിയുന്നത്. തമിഴിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച
റീമയുടെ ആദ്യ മലയാളചിത്രമായിരിക്കുമിത്.

നേരത്തെ പ്രഖ്യാപിച്ചിരുന്ന മമ്മൂട്ടി-സുരേഷ് ഗോപി ടീമിന്റെ കിങ് ആന്റ് കമ്മീഷണര്‍ പ്രൊജക്ടിന് പകരം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി കിങ് 2 ഒരുക്കാനാണ് ഷാജിയുടെ തീരുമാനം. കിങ് 2 എന്ന പേര് മാറ്റുമെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

പിണക്കം മാറിയ സുരേഷ് ഗോപി കിങ് 2വില്‍ അതിഥിവേഷത്തിലെത്തുമെന്നാണറിയുന്നത്. സുരേഷ് ഗോപിയുടെ തീപ്പൊരി കഥാപാത്രമായ കമ്മീഷണര്‍ ഭരത് ചന്ദ്രനായിരിക്കും കിങ് 2ല്‍ മുഖംകാണിയ്ക്കുക. സലീം കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, തുടങ്ങിയ താരങ്ങളുംചിത്രത്തിലുണ്ടാവും.

ദില്ലി, ഹൈദരാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ ഷൂട്ട് ചെയ്യുന്ന കിങ് 2ന്റെ ക്യാമറമാന്‍ ഭരണി കെ ധരനാണ്. മമ്മൂട്ടിയുടെ പ്ലേഹൗസാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

English summary
Mammootty will join the sets of his new film with Shaji kailas-Renji Panikkar, by the 20th of this May

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam