കാസനോവക്കും മുമ്പെ റോഷന്റെ മമ്മൂട്ടി ചിത്രം

By Staff

ഇവിടം സ്വര്‍ഗ്ഗമാണ് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് മമ്മൂട്ടിയുമായി കൈകോര്‍ക്കുന്നു. രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലെ മറ്റൊരു സൂപ്പര്‍ സ്റ്റാറായ മമ്മൂട്ടിയെ റോഷന്‍ നായകനാക്കുന്നത്.

ഏറെ പുതുമകളുള്ള ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് റോഷന്‍ മമ്മൂട്ടിയെ വെച്ച് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. വ്യത്യസ്ത പ്രമേയങ്ങളിലൂടെ ഹിറ്റുകള്‍ സൃഷ്ടിച്ച റോഷന്‍ ഇതാദ്യമായാണ് ഒരു കുറ്റാന്വേഷണ കഥ കൈകാര്യം ചെയ്യുന്നത്.

സംവിധായകന്റെ രണ്ടാമത്തെ ചിത്രമായ നോട്ട്ബുക്കിന് വേണ്ടി തിരക്കഥയൊരുക്കിയ ബോബി-സഞ്ജയ് ടീമാണ് സിനിമയുടെ തിരക്കഥയുടെ ജോലികള്‍ ഏറ്റെടുത്തിരിയ്ക്കുന്നത്. അതേ സമയം നേരത്തെ നിശ്ചയിച്ചിരുന്ന ഷെഡ്യൂളുകളില്‍ നിന്ന് മാറി ലാല്‍ ചിത്രമായ കാസനോവയ്ക്കും മുമ്പെ റോഷന്‍ മമ്മൂട്ടി ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ജനുവരി പത്തിന് തുടങ്ങാനിരുന്ന കാസനോവയുടെ ഷൂട്ടിങ് അനിശ്ചിതമായി നീണ്ടതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു. കാള്‍ട്ടന്‍ കരുണാകരന്‍ നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X