»   » നടി സാമന്ത ലേഖകനെ തല്ലി

നടി സാമന്ത ലേഖകനെ തല്ലി

Posted By:
Subscribe to Filmibeat Malayalam
Samantha
തുടരെ തുടരെയുള്ള വിജയങ്ങളുടെ ലഹരി നടി സമാന്തയുടെ തലയ്ക്ക് പിടിച്ചുവോ? തെലുങ്കിലെ പുതിയ സെന്‍സേഷന്റെ ചെയ്തികള്‍ കണ്ടവര്‍ക്കാണ് ഇങ്ങനെയൊക്കെ തോന്നുന്നത്.

ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വിശ്വസിയ്ക്കാമെങ്കില്‍ സമാന്ത ഒരു മാഗസിന്റെ ലേഖകനെ തല്ലുന്നതു വരെ കാര്യങ്ങള്‍ എത്തിയെന്നാണ്. രാമനായിഡു സ്റ്റുഡിയോയില്‍ വച്ചാണ് ലേഖകന്‍ നടിയുടെ കൈപ്പത്തിയുടെ ചൂടറഞ്ഞതത്രേ. നടിയുടെ കണ്‍ട്രോള്‍ വിടാനുള്ള കാരണമെന്തെന്നാണ് ഇപ്പോള്‍ എല്ലാവരും അന്വേഷിയ്ക്കുന്നത്. ഇതേക്കുറിച്ച് അധികമാര്‍ക്കുമറിയില്ലെങ്കിലും സമാന്തയോട് ഏറ്റവുമടുത്ത ഒരാളുടെ ചെയ്തിയാണ് അവരെ ചൂടുപിടിപ്പിച്ചതെന്ന് പറയപ്പെടുന്നു.

തെലുങ്ക് ചിത്രമായ ദുക്കുഡിവിന്റെ വമ്പന്‍ വിജയത്തിന് ശേഷം സമാന്തയുടെ കരിയറില്‍ വച്ചടിവച്ചടി കയറ്റമാണ്. ഇതിന് ശേഷം നടിയ്ക്ക് ഓഫറുകളുടെ പെരുമഴയാണ്. തെലുങ്കിലെ സൂപ്പര്‍താരങ്ങളായ രാംചരണ്‍ തേജ, മഹേഷ് ബാബു എന്നിവരുടെ ചിത്രങ്ങളിലാണ് ഇനി സമാന്ത അഭിനയിക്കുന്നത്.

English summary
Success seems to have gone into Samantha’s head. After delivering three hits on a trot, the Tollywood’s new sensation has displayed starry airs by slapping her staff,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam