മലയാളികള്‍ നെഞ്ചേറ്റിയ കുങ്കന്‍

ശരത്കുമാര്‍ നായകനാവുന്ന അച്ചന്റെ ആണ്‍മക്കള്‍ ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. . ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, മെട്രോ ഇങ്ങനെ കുറേ ചിത്രങ്ങള്‍ ശരത് കുമാറിന് ലഭിച്ചിരിക്കുന്നു. വില്ലനായ് വന്ന് സൂര്യന്‍ എന്ന ചിത്രത്തിലൂടെ നായകനായ് തമിഴ് മക്കളുടെ ഉള്ളം കൈയ്യിലെടുത്ത ശരത് കുമാര്‍ ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയാണ്.
രാജ്യസഭാംഗമായിരുന്ന ശരത് കുമാര്‍ ഒരു പ്രസിദ്ധീകരണം നടത്തുന്നുണ്ട്. അഭിനയത്തിനപ്പുറം സാമൂഹ്യ ജീവിതത്തിന്റെ വിവിധ കോണുകളില്‍ ശ്രദ്ധപതിപ്പിച്ചയാളാണ് അദ്ദേഹം.
കഥാപാത്രങ്ങളുടെ വൈകാരികതലം സ്വാഭാവികമായ രീതിയില്‍ ഏറെ പ്രകടമാക്കുന്നതാണ് മലയാള സിനിമ യെന്ന് ശരത് കുമാര്‍ അഭിപ്രായപ്പെടുന്നു. തമിഴും മലയാളവും വലിയ ഒരളവില്‍ പരസ്പരം ആദരം സൂക്ഷിക്കുന്ന മേഖലയാണ് സിനിമ. ഒരുകാലത്ത് തമിഴ്‌സിനിമയെ കളിയാക്കിയിരുന്ന മലയാളിപ്രേക്ഷകന്‍ ഇന്ന് പുതിയകാലത്തെ തമിഴ്‌സിനിമകളെ നെഞ്ചേറ്റുന്നു.
മലയാള സിനിമ സംസ്‌ക്കാരത്തെ എന്നും ബഹുമാനിച്ചിട്ടുള്ളവരാണ് തമിഴര്‍. അതുകൊണ്ട് തന്നെയാണ് മലയാളി തമിഴന്റെ തലൈവരും ഇദയക്കനിയുമൊക്കെ ആയത് ഇന്നും മലയാളം ആ താന്‍ പോരിമ തമിഴകത്തു തുടരുന്നു.
ആദ്യപേജില്‍
തമിഴും മലയാളവും ശരത്ത് കുമാറും


Click it and Unblock the Notifications











