മോഹന്‍ലാലിന്റെ സിംഹാസനത്തില്‍ പൃഥ്വിരാജ്

23 വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുങ്ങുമ്പോള്‍ സംവിധായകനായി ഷാജി കൈലാസും നായകന്റെ റോള്‍ പൃഥ്വിരാജുമാണ് ഏറ്റെടുത്തിരിയ്ക്കുന്നത്.
തന്റെ സിനിമകളുടെ സ്ഥിരം എഴുത്തുകാരായ എസ്എന്‍ സ്വാമിയെയും എകെ സാജനെയുമെല്ലാം ഒഴിവാക്കി സിംഹാസത്തിന് വേണ്ടി ഷാജി സ്വയം സ്‌ക്രിപ്റ്റ് എഴുതുകയാണ്. ഇവരുടെ തിരക്കഥയില്‍ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും ക്ലച്ച് പിടിക്കാതെ പോയതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഷാജിയെ പ്രേരിപ്പിച്ചത്. പുതിയ കാലത്തിന് ചേരുന്ന വിധത്തില്‍ നാടുവാഴികളുടെ കഥ പൊളിച്ചെഴുതാന്‍ ഷാജി ശ്രമിയ്ക്കുന്നുണ്ട്.
ഒരു ഹിറ്റ് ചിത്രം റീമേക്ക് ചെയ്യേണ്ടി വരുന്നത് ഷാജി കൈലാസിനും പൃഥ്വിരാജിനും ചെറിയ സമ്മര്‍ദ്ദമൊന്നുമല്ല നല്‍കുന്നത്. ഒറിജിനലും റീമേക്കും തമ്മില്‍ താരതമ്യപ്പെടുത്തലുണ്ടാവുമെന്നതാണ് ഇവരെ ആശങ്കയിലാഴ്ത്തുന്നത്.
ഐശ്വര്യയ്ക്ക് പുറമെ വന്ദന മേനോനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. തിലകന്‍, സിദ്ദിഖ്, മണിയന്‍ പിള്ളരാജു, സായ്കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. മാളവിക പ്രൊഡക്ഷന്റെ ബാനറില്‍ ചന്ദ്രകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വരിക്കാശ്ശേരി മനയില്‍ സിനിമയുടെ സിംഹാസനത്തിന്റെ ചിത്രീകരണം പുരോഗമിയ്ക്കുകയാണ്.
ആദ്യപേജില്‍
ഷാജി കൈലാസ് വഴിതിരിയുന്നു


Click it and Unblock the Notifications











