»   » ലാലും ഷാജിയും കടലിലേക്ക്

ലാലും ഷാജിയും കടലിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Mohanlal
വാനപ്രസ്ഥത്തിന് ശേഷം മോഹന്‍ലാല്‍ ഒരിയ്ക്കല്‍ കൂടി ഷാജി എന്‍ കരുണിനൊപ്പം ചേരുന്നു. കടല്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ ജോലികള്‍ ഈ വര്‍ഷാവസാനം തുടങ്ങാന്‍ ഇവര്‍ തീരുമാനിച്ചു കഴിഞ്ഞു.
ടി പദ്മനാഭന്റെ ചെറുകഥയായ കടലിനെ ആസ്പദമാക്കിയാണ് ഷാജി ചിത്രമൊരുക്കുന്നത്. തങ്ങളുടെ ഉറ്റവരെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന ഒരു അച്ഛന്റെയും മകളുടെയും കഥയാണ് കടലിലൂടെ ടി പദ്മനാഭന്‍ ആവിഷ്‌ക്കരിച്ചത്.

ചിത്രത്തിന്റെ കടലാസ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ് ഷാജി. അടുത്തവര്‍ഷമാദ്യം തിയറ്ററുകളിലെത്തുമെന്ന് കരുതപ്പെടുന്ന കടല്‍ ലാലിന്റെ അഭിനയജീവിതത്തിലെ മറ്റൊരു തിളങ്ങുന്ന അധ്യായമായി മാറുമെന്നാണ് വിലയിരുത്തലുകള്‍.

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നായിരുന്നു വാനപ്രസ്ഥം. 1999ല്‍ തിയറ്ററുകളിലെത്തിയ ചിത്രം അന്തര്‍ദ്ദേശീയതലത്തില്‍ തന്നെ ശ്രദ്ധിയ്ക്കപ്പെട്ടു. വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനെന്ന കഥകളി കലാകാരന്‍ ലാലിന് ഏറ്റവും മികച്ച നടനുള്ള ദേശീയപുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.

English summary
After the award winning film 'Vaanaprastham', Shaji N Karun, the famous art house director will once again team up with Mohanlal for the new movie titled as 'Kadal'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam