ജഗതിച്ചേട്ടന്‍ അപഹാസ്യനായി: ശരത്ത്

സ്റ്റാര്‍ സിംഗറിലെ മറ്റൊരു ജഡ്ജായ ശരത്തും ഇക്കാര്യത്തില്‍ ജഗതിയ്‌ക്കെതിരാണ് രഞ്ജിനിയെപ്പോലെ ഒരു പുതിയ കുട്ടിയെ ജഗതി ഇത്തരത്തില്‍ തേജോവധം ചെയ്യരുതായിരുന്നുവെന്നാണ് ശരത്ത്പറയുന്നത്.
ജഗതി ചേട്ടനെപ്പോലൊരാള്‍ ഇത്രയും പരസ്യമായി ഒരാളെ തേജോവധം ചെയ്യാന്‍ പാടില്ലായിരുന്നു. ജഗതിച്ചേട്ടന്‍ മഹാനടനാണ്. അദ്ദേഹം അദ്ദേഹത്തിന്റെ തരത്തിലുള്ള ആളുകളെയാണ് വിമര്‍ശിക്കേണ്ടത്. രഞ്ജിനിയെപ്പോലെ ഇന്നലെ വന്ന ഒരു കുട്ടിയ വിമര്‍ശിച്ചതുകൊണ്ട് ജഗതിച്ചേട്ടനെ ബഹുമാനിച്ചിരുന്നവരുടെ മുന്നില്‍ അദ്ദേഹം അപഹാസ്യനാകുകയാണ് ചെയ്തത്- ശരത് പറഞ്ഞു.
വിമര്‍ശനത്തിനെതിരെ ആര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും ഇപ്പോള്‍ ജഗതിയെ ബഹുമാനിക്കാന്‍ തോന്നിന്നില്ലെന്നും പറഞ്ഞുകൊണ്ട് രഞ്ജിനി ഹരിദാസും പ്രതികരിച്ചിരുന്നു. എന്തായാലും ഇതിനോടൊന്നും ജഗതി ഇതേവരെ പ്രതികരിച്ചിട്ടില്ല.
ആദ്യപേജില്‍
jagathy ranjini haridas mg sreekumar sarath music reality show asianet ജഗതി രഞ്ജിനി ഹരിദാസ് എംജി ശ്രീകുമാര്‍ ശരത്ത് സംഗീതം റിയാലിറ്റി ഷോ


Click it and Unblock the Notifications