ആദാമിന്റെ മകന് രജത മയൂരം

അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് സമ്മാനം പ്രഖ്യാപിച്ചത്. കൊളംബിയന്‍ ചിത്രമായ 'പോര്‍ഫീരിയോ' മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം നേടി. 40 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് ഈ പുരസ്‌കാരം.
ഇറാന്‍ ചിത്രമായ എ സെപ്പറേഷന്‍ സംവിധാനം ചെയ്ത അസ്ഗര്‍ ഫര്‍ഹാദിയാണ് മികച്ച സംവിധായകന്‍. റഷ്യന്‍ ചിത്രമായ എലീനയിലെ നദേഷ മര്‍ക്കീന മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്രായേല്‍ ചിത്രമായ റിസ്‌റ്റോറേഷനിലെ സസോണ്‍ കബോയാണ് മികച്ച നടന്‍.
ഇര്‍ഫാന്‍ഖാന്‍, കൊങ്കണ റൗത്ത്, മധു അമ്പാട്ട്, സുഹൈല്‍ ഖാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു 14 സിനിമകള്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിലുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ നിന്നുള്ള ഏക ചിത്രം ആദാമിന്റെ മകന്‍ അബുവായിരുന്നു.
തമിഴ് സിനിമാതാരം സൂര്യയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. പുരസ്‌കാര തുക ഓസ്‌കര്‍ മത്സരത്തിനുള്ള പ്രചാരണത്തിന് ചെലവഴിക്കുമെന്ന് സലിം അഹമ്മദ് പ്രഖ്യാപിച്ചു.


Click it and Unblock the Notifications