»   » മമ്മൂട്ടിയോട് സുരേഷ് ഗോപിയ്ക്ക് വിരോധം: തിലകന്‍

മമ്മൂട്ടിയോട് സുരേഷ് ഗോപിയ്ക്ക് വിരോധം: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
നടന്‍ തിലകന്‍ വീണ്ടും സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്ത്. ഇതുവരെ മമ്മൂട്ടിയെ പേരെടുത്ത് പറഞ്ഞ് ആക്രമിക്കാതിരുന്ന തിലകന്‍ ഇത്തവണ എല്ലാ ആരോപണങ്ങളും ഉന്നയിച്ചിരിക്കുന്നത്. മോഹന്‍ലാലിനെക്കുറിച്ചുള്ള അഭിപ്രായ പ്രകടനത്തില്‍ പഴയ കാഠിന്യമില്ലെന്നതും ശ്രദ്ധേയമാണ്.

ഫാന്‍സിനെ വച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കൊല്ലുമെന്ന് മമ്മൂട്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് തിലകന്‍ പറയുന്നത്. അടുത്തിടെ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തിലകന്റെ വെളിപ്പെടുത്തില്‍.

ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലുമെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇതുവരെ കൊന്നിട്ടില്ല. അദ്ദേഹം കൊല്ലട്ടെ, അപ്പോഴറിയാം കേരളം എങ്ങനെ ചലിക്കുമെന്ന്. അദ്ദേഹത്തിന് ആരെയും കൊല്ലാനൊന്നും അവകാശമില്ല. കൊല്ലുമെന്ന് പറഞ്ഞതിന് പൊലീസ് സ്‌റ്റേഷനില്‍ പോയി ഞാന്‍ പരാതി കൊടുത്തത് പത്രങ്ങളിലും ചാനലുകളിലുമൊക്കെ വന്നതാണ്. എന്നിട്ടും മമ്മൂട്ടി ശബ്ദിച്ചില്ല. എന്താണതിന് കാരണം- തിലകന്‍ ചോദിക്കുന്നു.

എനിക്കു മാത്രമല്ല മമ്മൂട്ടിയോടു വിരോധം. സുരേഷ് ഗോപിക്ക് വിരോധമുണ്ട്. മരിച്ചുപോയ മുരളിക്ക് വിരോധമുണ്ടായിരുന്നു. ഈ രണ്ടുപേരും എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി ഇപ്പോള്‍ ഇത് തുറന്നുപറയാന്‍ തയ്യാറാകാത്തതെന്തെന്ന് എനിക്കു മനസിലാകുന്നില്ല. തുറന്നു പറഞ്ഞില്ലെങ്കില്‍ സിനിമ നന്നാകില്ല. സിനിമയുടെ ശവപ്പെട്ടിയില്‍ സൂപ്പര്‍താരങ്ങള്‍ ഓരോ ആണിയും അടിച്ചുകൊണ്ടിരിക്കുകയാണ്- തിലകന്‍ പറയുന്നു.

മമ്മൂട്ടി പെരുമാറിയിട്ടുള്ളതുപോലെ ഇന്നുവരെ മോഹന്‍ലാല്‍ എന്നോടു പെരുമാറിയിട്ടില്ല. ലാല്‍ എന്നോട് വളരെ സ്‌നേഹമായിട്ടും നീതിയായിട്ടുമാണ് പെരുമാറിയിട്ടുള്ളത്. മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ള പല കാര്യങ്ങളും ഞാന്‍ വിശ്വസിക്കുന്നില്ല- തിലകന്‍ വ്യക്തമാക്കുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam