»   » ലാലിനെ മാനിയ്ക്കുന്നു; ഇടവേള ആശ്രിതന്‍

ലാലിനെ മാനിയ്ക്കുന്നു; ഇടവേള ആശ്രിതന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
താരസംഘടനയായ അമ്മയും തിലകനും തമ്മിലുള്ള തര്‍ക്കം പുതിയൊരു വഴിത്തിരിവിലെത്തുകയാണ്. തിങ്കളാഴ്ച കൊച്ചിയില്‍ നടക്കുന്ന അമ്മ യോഗത്തില്‍ പങ്കെടുക്കുമെന്ന് തിലകന്‍ വ്യക്തമാക്കിയതോടെ ഏറെ നാളായി നീണ്ടുനില്‍ക്കുന്ന വിവാദങ്ങള്‍ക്ക് പരിഹാരമാവുമോയെന്നാണ് ചലച്ചിത്രലോകം ഉറ്റുനോക്കുന്നത്.

അമ്മയ്ക്ക് മുന്നിലെത്തുമ്പോഴും തന്റെ കര്‍ക്കശ നിലപാടുകളിലും സംഭാഷണങ്ങളിലും മാറ്റം വരുത്താന്‍ തിലകന്‍ തയാറായിട്ടില്ല. തന്റെ തീരുമാനം കീഴടങ്ങലല്ലെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കും വരെ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ അയച്ച കത്ത് പരിഗണിച്ചാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ലാല്‍ മുതിര്‍ന്ന നടനാണ്. അദ്ദേഹത്തെ മാനിയ്ക്കുന്നു. ഇതുവരെ ലഭിച്ചിരുന്ന കത്തുകള്‍ ഇടവേള ബാബുവിന്റെ പേരിലാണ്. അദ്ദേഹം ആരാണെന്ന് എനിയ്ക്കറിയില്ല. ഇടവേള' എന്ന സിനിമയിലഭിനയിച്ചിട്ടുണ്ടെന്നറിയാം. 'അമ്മ'യുടെ ആശ്രിയിച്ച് ജീവിയ്ക്കുന്നയാളാണെന്നും അറിയാം. സംഘടനയില്‍ ഉന്നതസ്ഥാനം വഹിയ്ക്കുന്ന ഇടവേള ബാബുവിനെപ്പറ്റി തിലകന്‍ പറയുന്നതിങ്ങനെയാണ്.

ഒരുപക്ഷേ എന്നെ പുറത്താക്കി എന്നു പറയാനായിരിക്കാം കൊച്ചിയിലെ യോഗം. ബാബു അങ്ങനെ ചില മാധ്യമങ്ങളോടു പറഞ്ഞതായി അറിഞ്ഞു. എന്നാല്‍, അത് എന്റെ മുഖത്തുനോക്കി പറയട്ടെ. കാര്യങ്ങള്‍ മുഖത്തുനോക്കി പറയുന്നതാണ് ഇഷ്ടം'' തിലകന്‍ തന്റെ നിലപാട് വ്യക്തമാക്കി.

അമ്മയുടെ അംഗങ്ങളില്‍ എല്ലാവരും തൃപ്തരാണോ എന്നു പരിശോധിക്കണമെന്ന നിര്‍ദ്ദേശവും തിലകന്‍ മുന്നോട്ടുവെച്ചു. സംഘടനയായാല്‍ എല്ലാവരുടെയും കാര്യം പരിഗണിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. ''നേതൃത്വത്തില്‍ ചിലര്‍ മാറാതെ നില്‍ക്കുകയാണ്. അമ്മയുടെ എക്‌സിക്യൂട്ടീവില്‍ എന്നെപ്പോലെ സീനിയറായ ഒരു നടനെ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് തിലകന്‍ ചോദിച്ചു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X