എആര്‍ റഹ്മാന് ഗ്രാമി നാമനിര്‍ദ്ദേശം

സ്ലംഡോഗ് മില്യനയറിലെ ജയ് ഹോ എന്ന ഗാനത്തിനാണ് നാമിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ജയ് ഹോ രചിച്ച ഗുല്‍സാറിനും അവാര്‍ഡിന് നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
ദൃശ്യമാധ്യമങ്ങള്‍ക്കുവേണ്ടി ഒരുക്കിയ മികച്ച ഗാനം, മികച്ച സംഗീതം എന്നീ റണ്ടുവിഭാഗങ്ങളിലാണ് റഹ്മാന് നാമനിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
സംഗീതലോകത്തെ ഇതിഹാസമായ ബ്രൂസ് സ്പ്രിംഗ്സ്റ്റീനാണ് റഹ്മാനൊപ്പം തന്നെ നാമനിര്‍ദ്ദേശം ലഭിച്ചിരിക്കുന്ന മറ്റൊരാള്‍.
മികച്ച സംഗീത ആല്‍ബത്തിനുള്ള മത്സരത്തില്‍ 10 നാമനിര്‍ദ്ദേശങ്ങളുമായി റിഥം ആന്റ് ബ്ലൂസ് ഗായിക ബിയോണ്‍സാണ് ഒന്നാം സ്ഥാനത്ത്.
ടെയ്‌ലര്‍ സ്വിഫ്റ്റ് എട്ട് നാമനിര്‍ദ്ദേശങ്ങളുമായി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ബിയോണ്‍സ് 10 തവണ ഗ്രാമി അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ജനുവരി 31ന് ലോസ് ആഞ്ചലസിലെ സ്‌റ്റേപ്പിള്‍സ് സെന്ററില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ar rahman എആര്‍ റഹ്മാന് ഓസ്‌കാര്‍ ഗ്രാമി അവാര്‍ഡ് സംഗീതം സ്ലം ഡോഗ് മില്യനെയര്‍ grammy award music slumdog millionaire song


Click it and Unblock the Notifications