ഉറുമിയുടെ ചിത്രീകരണം പൂര്‍ത്തിയായി

ഉറുമിയുടെ ഷൂട്ടിങ് രസകരമായിരുന്നുവെന്നും ചിത്രം ഗംഭീരമാണെന്നും പൃഥ്വി ട്വീറ്റ് ചെയ്യുന്നു. മലയാള സിനിമ ഇതുവരേ കാണാത്ത രീതിയിലുള്ള ക്ലൈമാക്‌സാണ് ഉറുമിയിലുള്ളതെന്ന് പൃഥ്വി നേരത്തെ പറഞ്ഞിരുന്നു. ബോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നുമുള്ള മികച്ച താരങ്ങളെ അണിനിരത്തി ഇരുപത് കോടി രൂപയുടെ ബജറ്റിലാണ് ഉറുമി നിര്‍മിയ്ക്കുന്നത്.
ജെനീലിയ, പ്രഭുദേവ, തബു, വിദ്യാബാലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പോര്‍ച്ചുഗീസ് നാവികനായിരുന്ന വാസ്‌കോഡ ഗാമയെ വധിയ്ക്കാനെത്തുന്ന ഒളിപ്പോര്‍ സംഘത്തിന്റെ കഥയാണ് ഉറുമിയുടെ പശ്ചാത്തലം.


Click it and Unblock the Notifications











