അനില്‍ കുംബ്ലെയും സിനിമയിലേക്ക്..?
അനില്‍ കുംബ്ലെയും സിനിമയിലേക്ക്..?
ഏപ്രില്‍ 01, 2001
ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെ സിനിമയില്‍ ഒരു ഇന്നിംഗ്സ് പരീക്ഷിക്കുന്നു..! ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ ഗാംഗുലിക്കും മുന്‍ ക്യാപ്റ്റന്‍ അജയ് ജഡേജക്കും ശേഷം അനില്‍ കുംബ്ലെയും സിനിമയിലേക്കെത്തുന്നു.
കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത മലയാളിയായ രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അനില്‍ കുംബ്ലെ അഭിനയ ജീവിതം തുടങ്ങാന്‍ പോകുന്നത്.
ഒരു ക്രിക്കറ്ററും വികലാംഗനായ കുട്ടിയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിലെ പ്രമേയം. ചിത്രത്തിന്റെ തിരക്കഥയും മറ്റും പൂര്‍ത്തിയായി വരുന്നേയുള്ളൂവെങ്കിലും അടുത്തിടെ ചെന്നൈയിലെ ചിദംബരം സ്റേഡിയത്തില്‍ ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുളള ടെസ്റ് മത്സരം നടക്കുന്നതിനിടെ രാജീവ് മേനോന്‍ കുംബ്ലെയുമായി ചിത്രത്തെപ്പറ്റി സംസാരിച്ചെന്നാണ് കരുതുന്നത്.
ഒദ്യോഗിക വിശദീകരണം കിട്ടിയിട്ടില്ലെങ്കിലും ഈ കൂടിക്കാഴ്ചയില്‍ മേനോന്‍ കുംബ്ലെയെ ചിത്രത്തിലേക്ക് കാസ്റ് ചെയ്തുവെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. ജീവിതത്തില്‍ പൂര്‍ണവിജയം നേടിയ ക്രിക്കറ്ററായ അനില്‍ കുംബ്ലെക്ക് സ്ക്രീനിലെ ക്രിക്കറ്ററെ വിജയിപ്പിക്കാനാവുമോ എന്ന് കാലം തെളിയിക്കും.


Click it and Unblock the Notifications