അനീഷ് പണിക്കരുടെ ഈ തന്ത്രം മന്ത്രമായ്
അനീഷ് പണിക്കരുടെ ഈ തന്ത്രം മന്ത്രമായ്
ഏപ്രില്‍ 01, 2002
നവാഗത സംവിധായകനായ അനീഷ് പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം ശ്യാം ഗണേഷും ലെനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ തന്ത്രം മന്ത്രമായ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ജഗദീഷ്, കൊച്ചിന്‍ ഹനീഫ, ജഗതി, സാജു കൊടിയന്‍, സാലു കൂറ്റനാട്, ഇന്ദ്രന്‍സ്, മച്ചാന്‍ വര്‍ഗീസ്, നാരായണന്‍ കുട്ടി, സിന്ധു നായര്‍, മങ്ക മഹേഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഹാസ്യത്തിന് പ്രാമുഖ്യം നല്‍കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെയും കഥയും തിരക്കഥയും സംഭാഷണവും അനീഷ് പണിക്കരുടേത് തന്നെ. രാജേഷ് ഓംചേരിയുടെ ഗാനങ്ങള്‍ക്ക് ഹെക്ടര്‍ അല്‍ഫോണ്‍സ സംഗീതം പകരുന്നു. ജയചന്ദ്രന്‍, എം. ജി. ശ്രീകുമാര്‍ എന്നിവര്‍ പാടുന്നു. മനീഷ എന്ന ഗായികയെ ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍.
ഫാന്റസി ക്രിയേഷന്‍സിന്റെ ബാനറില്‍ ഗള്‍ഫ് മലയാളികളായ ഹംസ എടക്കുളം, പ്രിന്‍സണ്‍, നൗഷാദ് കണ്ണൂര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications