കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍ വിവാഹിതനാവുന്നു
കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍ വിവാഹിതനാവുന്നു
ഏപ്രില്‍ 01, 2003
മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍ വിവാഹിതനാവുന്നു. സൂര്യാ ടി.വി. യുടെ കോമഡി ടൈമിലൂടെയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പ്രശസ്തനായത്. ഏപ്രില്‍ ഒന്‍പതിനാണ് വിവാഹം. കോഴിക്കോട് മാങ്കാവില്‍ എള്ളുവളപ്പില്‍ എ.വി. സഹദേവന്റെയും എ.വി. പങ്കജത്തിന്റെയും മകള്‍ ഷെറീനയാണ് വധു.
ചിരിക്കുടുക്ക എന്ന ചിത്രത്തിലൂടെ ജയചന്ദ്രന്‍ നായകനായി. പക്ഷേ ചിത്രം പരാജയപ്പെട്ടത് തിരിച്ചടിയായി. പിന്നീട് വന്ന തിലകവും രക്ഷപ്പെട്ടില്ല. ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ജയചന്ദ്രന്‍.
ഏപ്രില്‍ 9-ാം തീയതി 10.30നും 11നും ഇടയ്ക്ക് വധൂഗൃഹത്തില്‍ വച്ചാണ് വിവാഹം. ഒരു വര്‍ഷം മുമ്പ് മലയാള ടെലിവിഷന്‍ ചാനലുകളിലെ ഏറ്റവും പ്രീതി ഉണ്ടായിരുന്ന പരിപാടിയായിരുന്നു കോമഡി ടൈം.


Click it and Unblock the Notifications